Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 11:38 PM GMT Updated On
date_range 2020-06-09T05:08:01+05:30പഞ്ചായത്ത് സെക്രട്ടറിയെ മാറ്റണമെന്ന് ഭരണസമിതി; എതിർപ്പുമായി ബി.ജെ.പിയും സി.പി.എമ്മും
text_fieldsമഞ്ചേശ്വരം: നിരുത്തരവാദപരമായി പെരുമാറുന്നതായും ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ അലസത കാണിക്കുന്നതായും ചൂണ്ടിക്കാണിച്ചു പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടും നികുതി പിരിവുമായി ബന്ധപ്പെട്ടും സെക്രട്ടറി പ്രവർത്തിക്കുന്നില്ല. ക്വാറൻറീൻ പ്രവർത്തനത്തിൽ സഹകരിക്കുന്നില്ല. ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറുന്നു, ജനന-മരണ രജിസ്‌ട്രേഷനിൽ യഥാസമയം തീർപ്പുകൽപിക്കുന്നില്ല എന്നീ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് സ്ഥലംമാറ്റാൻ ശിപാർശ നൽകാൻ പ്രമേയം പാസാക്കിയത്. പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തിയാണ് തീരുമാനം. എന്നാൽ, അജണ്ടയെ ബി.ജെ.പിയും സി.പി.എമ്മും എതിർത്തു. ബി.ജെ.പിയുടെ അഞ്ചംഗങ്ങളുടെയും സി.പി.എമ്മിൻെറ ഒരംഗത്തിൻെറയും വിയോജന കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്. 23 അംഗങ്ങളിൽ ആറുപേർ എതിർത്തപ്പോൾ യു.ഡി.എഫ് അംഗങ്ങൾക്ക് പുറമെ മൂന്നു സ്വതന്ത്രരും അജണ്ടയെ അനുകൂലിച്ചു. ഒരുഅംഗം യോഗത്തിൽ എത്തിയില്ല.
Next Story