Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒാ​േട്ടാകളിൽ ഷീറ്റ്​...

ഒാ​േട്ടാകളിൽ ഷീറ്റ്​ പദ്ധതി വ്യാപിപ്പിച്ച്​ മോ​േട്ടാർവാഹന വകുപ്പ്​

text_fields
bookmark_border
കാസർകോട്: കോവിഡ്പ്രതിരോധത്തിനായി ഓട്ടോറിക്ഷകൾക്ക് ട്രാൻസ്പരൻറ് ഷീറ്റുപേയാഗിച്ച് പാസഞ്ചർ കാബിൻ മറയ്ക്കുന്ന പദ്ധതി വ്യാപിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ജില്ല ഭരണകൂടത്തിൻെറ ഈ വിഷയത്തിലുള്ള അഭ്യർഥന മാനിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഭി സിറാമിക്സ് കാഞ്ഞങ്ങാടുമായി സഹകരിച്ച് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡിലെയും പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിൻെറയും സഹകരണത്തോടെ പടന്നക്കാട് തോട്ടം സ്റ്റോപ്പുകളിലെ ഓട്ടോ സ്റ്റാൻഡുകളിലാണ് വിതരണം ചെയ്തത്. കോവിഡ് വ്യാപനത്തിൽനിന്ന് യാത്രികരെയും ഡ്രൈവർമാരെയും സംരക്ഷിക്കാനുള്ള പദ്ധതിക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള 2500ലധികം ട്രാൻസ്പരൻറ് ഷീറ്റുകൾക്ക് ജില്ലയിലാകെ സ്പോൺസർമാരെ കണ്ടെത്താനായിട്ടുണ്ടെന്ന് എൻഫോഴ്സ്മൻെറ് വിഭാഗം എം.വി.ഐമാരായ പി.വി. രതീഷ്, ടി. വൈകുണ്ഠൻ എന്നിവർ അറിയിച്ചു. അഭി സിറാമിക്സ് ഉടമ കെ. ഷിജി, പ്രതീക്ഷ പുരുഷ സംഘം പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ എന്നിവരും വിതരണചടങ്ങിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story