Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹോട്ടലുകൾക്കു...

ഹോട്ടലുകൾക്കു പുതുജീവൻ; അണുമുക്തമാക്കി

text_fields
bookmark_border
കാസർകോട്: മൂന്നു മാസമായി ലോക്ഡൗണിനെ തുടർന്ന് പൂട്ടിക്കിടന്ന റസ്റ്റാറൻറുകൾക്കും ഹോട്ടലുകൾക്കും പുതുജീവൻ. അധികൃതർ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ തിങ്കളാഴ്ച ജില്ലയിലെ ഹോട്ടലുകളും റസ്‌റ്റാറൻറുകളും അണുമുക്തമാക്കുന്ന തിരക്കിലായിരുന്നു. രാവിലെ ഉടമകളും ഏതാനും തൊഴിലാളികളുമെത്തി ശുചീകരിച്ചു. അടുക്കള ഭാഗം, ഹോട്ടലിലെ പാത്രങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയടക്കം അണുമുക്തമാക്കി. പ്രവർത്തനം ആരംഭിക്കുംമുമ്പ് ഹോട്ടലുകളും റസ്റ്റാറൻറുകളും അണുമുക്തമാക്കാനും ശുചീകരിക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് ഭക്ഷണം പാർസൽ മാത്രം നൽകാൻ അധികൃതർ അനുമതി നൽകിയിരുന്നു. ജില്ലയിൽ ചെറുതും വലുതുമായി 2000ത്തിൽപരം ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. അന്തർസംസ്ഥാന തൊഴിലാളികളാണ് ജീവനക്കാരിൽ കൂടുതലും. പലരും നാടണഞ്ഞതോടെ തൊഴിലാളിക്ഷാമമുണ്ട്. ഭീമമായ വാടക നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം മൂന്നു മാസത്തിലധികമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹോട്ടലുകൾ തുറക്കുന്നതോടെ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ദുരിതത്തിന് അറുതിയാവുമെന്നാണ് പ്രതീക്ഷ. ksd hotel കാസർകോട് നഗരത്തിലെ ഹോട്ടൽ ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story