Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 5:08 AM IST Updated On
date_range 9 Jun 2020 5:08 AM ISTലോക്ഡൗൺ ലംഘിച്ച് കടകൾ തുറന്നതിന് രണ്ടുപേർക്കെതിരെ കേസ്
text_fieldsbookmark_border
കാസർകോട്: സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് കടകൾ തുറന്നു പ്രവർത്തിച്ചതിന് രണ്ടുപേർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. മൊഗ്രാൽപുത്തൂരിലെ പലചരക്കുകട തുറന്നതിന് മുഹമ്മദ് അൻസാരിക്കെതിരെയും പുതിയ ബസ്സ്റ്റാൻഡിന് സമീപം കട തുറന്നതിന് വിദ്യാനഗർ സ്വദേശി റഫീഖിനെതിരെയുമാണ് കേസ്. വീട്ടമ്മയെയും മകളെയും ബന്ധുവിനെയും ആക്രമിച്ചു കാസർകോട്: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകളെയും തടയാൻ ചെന്ന ബന്ധുവിനെയും ആക്രമിച്ച് പരിക്കേൽപിച്ചെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. കസബ ബീച്ചിലെ 38കാരിയുടെ പരാതിയിൽ പള്ളം പാലത്തിന് സമീപത്തെ മിഥുൻ ഭാർഗവിനെതിെരയാണ് (38) കേസ്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അതിക്രമിച്ചെത്തുകയും തടയാൻ ചെന്ന മകളെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story