Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനെയ്യംകയം ജില്ലയിലെ...

നെയ്യംകയം ജില്ലയിലെ ആദ്യ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രം

text_fields
bookmark_border
കാസർകോട്: കാസർകോട് ജില്ലയിലെ ആദ്യ പ്രാദേശിക ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി കാനത്തൂര്‍ നെയ്യംകയത്തെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പത്താമത്തെ കേന്ദ്രമാണിത്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള ഫോറസ്റ്റ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിൻെറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മൂളിയാര്‍ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യാണ് നെയ്യംകയത്തെ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ കടുത്ത വേനലില്‍ നെയ്യംകയം ചരിത്രത്തിലാദ്യമായി വറ്റുകയും ആയിരക്കണക്കിന് അപൂര്‍വ മത്സ്യങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിൻെറ നിർദേശപ്രകാരം വിദഗ്ധ സംഘം നെയ്യംകയത്തെത്തി പഠനം നടത്തിയത്. തദ്ദേശീയമായിട്ടുള്ളതും അപൂര്‍വയിനത്തില്‍ പെട്ടതുമായ മത്സ്യയിനങ്ങളാല്‍ സമ്പന്നമായ നെയ്യംകയത്തില്‍ മെരുവല്‍, കൂര്‍മീന്‍, തേന്‍മീന്‍, കരിമീന്‍, കുരുടന്‍, മലഞ്ചില്‍, എരിമീന്‍, നരിമീന്‍, പാലത്താന്‍, പുല്ലന്‍, കാരി തുടങ്ങിയ 22 ഓളം മത്സ്യ ഇനങ്ങളും 35 കിലോ വരെ തൂക്കം വരുന്ന ആമയിനത്തില്‍പെട്ട പാലപ്പൂവനെയും കാണപ്പെടുന്നു. നെയ്യംകയത്തിലും തീരങ്ങളിലുമായി 111ഓളം സസ്യഇനങ്ങള്‍, 20ഓളം ഇനം ചിത്രശലഭങ്ങള്‍, ആറോളം ഇനം ഉരഗങ്ങള്‍, 12ഓളം ഇനം പക്ഷികള്‍ എന്നിവ കാണപ്പെടുന്നു. പ്രാദേശിക ജൈവവൈവിധ്യ കേന്ദ്രമായി പ്രഖ്യാപിച്ചതോടെ നെയ്യംകയത്ത് ഏതെങ്കിലും തരത്തിലുള്ള വിനാശകരമായ ഇടപെടല്‍ ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകും. ജില്ല ജയിലില്‍ നിന്നും ഫ്രീഡം കുടകള്‍ വിപണിയിലേക്ക് കാസർകോട്: ഹോസ്ദുര്‍ഗ് ജില്ല ജയിലിലെ അന്തേവാസികള്‍ നിർമിച്ച വിവിധ തരത്തിലുളള ഫ്രീഡം കുടകളുടെ വിപണനോദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു. ജയിലിലെ അന്തേവാസികളുടെ സ്വയം തൊഴില്‍ പരിശീലനത്തിൻെറ ഭാഗമായി വെള്ളിേക്കാത്ത് ഇൻസ്റ്റിറ്റ്യൂട്ടിൻെറ സഹകരണത്തോടെയായിരുന്നു ഇത്. ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഷില്‍ജി എന്നിവര്‍ പങ്കെടുത്തു. അസി. സൂപ്രണ്ടുമാരായ പി. ഗോപാലകൃഷ്ണന്‍ സ്വാഗതവും വസന്തകുമാര്‍ നന്ദിയും പറഞ്ഞു. ജില്ല ജയിലില്‍ ഇനി മഴവെളളം പാഴാകില്ല കാസർകോട്: ഹോസ്ദുര്‍ഗ് ജില്ല ജയിലില്‍ പെയ്തിറങ്ങുന്ന മഴവെളളം പാഴാകാതെ ഫില്‍ട്ടര്‍ ചെയ്ത് ജയില്‍ കിണറിലേക്ക് റീചാര്‍ജ് ചെയ്യുകയും അന്തേവാസികളുടെ പ്രാഥമികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്ഥാപിച്ച മഴവെളള റീചാര്‍ജ് യൂനിറ്റിൻെറ ഉദ്ഘാടനവും കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍ നിര്‍വഹിച്ചു. ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, ഗ്രൗണ്ട് വാട്ടര്‍ ജില്ല അസി. എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ഒ. രതീഷ്, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു. അസി. സൂപ്രണ്ടുമാരായ പി. ഗോപാലകൃഷ്ണന്‍ സ്വാഗതവും വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story