Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡ് ചളിക്കുളമായി:...

റോഡ് ചളിക്കുളമായി: പ്രതിഷേധ ഓവുചാൽ നിർമിച്ചു

text_fields
bookmark_border
ഉദുമ: പൂച്ചക്കാട് മേഖല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ പ്രതിഷേധ ഓവുചാൽ നിർമിച്ചു. പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് തെക്കുവശത്തെ റോഡ് മഴക്കാലമായാൽ ചളിക്കുളമാണ്. സമീപത്തെ ആർ.ആർ.എം.ജി.യു.പി സ്കൂൾ വിദ്യാർഥികളും ഭക്തജനങ്ങളും റോഡ് ചളിക്കുളമായതിൽ ദുരിതത്തിലാണ്. 2010 മുതൽ നാട്ടുകാർ ഓവുചാൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ഭരണസമിതി ഗ്രാമസഭയോഗത്തിൽ ഓവുചാൽ നിർമിക്കാൻ അംഗീകാരവും ലഭിച്ചു. എന്നാൽ, കഴിഞ്ഞ ഭരണസമിതിയും നിലവിലെ ഭരണസമിതിയും തുക വകയിരുത്തിയില്ല. രണ്ടുതവണയും പളളിക്കര പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡൻറ് സ്ഥാനം ഈ വാർഡിലെ അംഗങ്ങളാണ് വഹിക്കുന്നത് എന്ന പ്രത്യേകത ഉണ്ടായിട്ടുപോലും ആവശ്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ഓവുചാൽ നിർമിച്ചത്. റോഡിൽ നിന്നും മൂന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ചിത്താരി പുഴയിലേക്ക് ഒഴുകിപ്പോകുന്ന തരത്തിലാണ് ഓവുചാൽ നിർമിച്ചത്. ഡോ. എം. ബലറാം നമ്പ്യാർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഡി.സി.സി നിർവാഹക സമിതിയംഗം സത്യൻ പൂച്ചക്കാട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം ട്രഷറർ കെ.എസ്. മുഹാജിർ, വാർഡ് കോൺഗ്രസ് പ്രസിഡൻറ് സി.എച്ച്. രാഘവൻ, പി. കുഞ്ഞിരാമൻ മണിയാണി, എം.വി. രവീന്ദ്രൻ, പി. നാരായണൻ മൊട്ടംചിറ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി. uduma road prathishedham പ്രതിഷേധ ഓവുചാൽ നിർമാണത്തിൻെറ ഉദ്ഘാടനം ഡോ. ബലറാം നമ്പ്യാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story