Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപള്ളികൾ തൽക്കാലം...

പള്ളികൾ തൽക്കാലം തുറക്കില്ല

text_fields
bookmark_border
കുമ്പള: കുമ്പള പഞ്ചായത്ത് പരിധിയിലെ പല മഹല്ല് കമ്മിറ്റികളും പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പള്ളികൾ തുറക്കുകയാണെങ്കിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ നൽകിയതിനു പുറമെ സംയുക്ത ജമാഅത്ത് കുമ്പള മേഖല കമ്മിറ്റിയും മഹല്ല് കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ട്. പാപ്പംകോയ നഗർ ബദ്രിയ ജുമാമസ്ജിദും (തങ്ങൾ പള്ളി) കീഴിലുള്ള മറ്റു പള്ളികളും തുറക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. കുമ്പള ടൗൺ ബദ്ർ ജുമാമസ്ജിദ് തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. ജൂൺ 30 വരെ ഉളുവാർ ജുമാമസ്ജിദും കീഴിലുള്ള പള്ളികളും തുറക്കില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story