Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅബ്ബാസ് മുതലപ്പാറ...

അബ്ബാസ് മുതലപ്പാറ അനുസ്മരണ സംഗമം

text_fields
bookmark_border
കാസർകോട്: ഓർമകൾ പങ്കുവെച്ചും അനുഭവങ്ങൾ പറഞ്ഞും ഗസൽ പത്രാധിപരും സാമൂഹിക സംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ അബ്ബാസ് മുതലപ്പാറയെ ഓൺലൈനായി അനുസ്മരിച്ചു. കേരള മാപ്പിളകല അക്കാദമി ജില്ല കമ്മിറ്റി വാട്സ്ആപ് ഗ്രൂപ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ കലാസാംസ്കാരിക രംഗത്തുള്ളവരും അബ്ബാസിൻെറ സുഹൃത്തുക്കളും പങ്കാളികളായി. ജില്ല പ്രസിഡൻറ് മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ഗസൽ എഡിറ്റർ മസൂദ് ബോവിക്കാനം അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് നായന്മാർമൂല എഴുതിയ അനുസ്മരണ ഗാനം ജില്ല വൈസ് പ്രസിഡൻറ് അബ്ദുല്ല പടന്ന ആലപിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ, ജില്ല ട്രഷറർ ഖബീർ ചെർക്കള, പി.എസ്. ഹമീദ്, സി.എൽ. ഹമീദ്, കെ.ബി. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെർക്കള, മുനീർ മുനമ്പം, യൂസഫ് കട്ടത്തടുക്ക, അബ്ദുൽ ഖാദർ വിൽറോഡി, മുഹമ്മദ് കോളിയടുക്കം, ശരീഫ് കാപ്പിൽ, എം.എ. നജീബ്, റിയാസ് നായൻമാർമൂല, ഇർഷാദ് ഹുദവി ബെദിര, ബഷീർ തെരുവത്ത്, ഇസ്മായിൽ തളങ്കര, സിദ്ദീഖ് എരിയാൽ, എ.പി. ശംസുദ്ദീൻ, രിഫാഇ ചർളടുക്ക, ഫാറൂഖ് നാൽത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story