Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമരണ വീട് സന്ദർശിച്ചു

മരണ വീട് സന്ദർശിച്ചു

text_fields
bookmark_border
പടന്ന: കുവൈത്തിലെ അബ്ബാസിയയിൽ ഹൃദയാഘാതം മൂലം മരിച്ച തൃക്കരിപ്പൂർ ഇടയിലക്കാട് സ്വദേശി മുണ്ടയിൽ രാജൻെറ വീട് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. 10 വർഷത്തിലേറെയായി സബ്ഹാനിൽ പ്ലാസ്റ്റിക് കമ്പനിയിൽ ഓഫിസ് ബോയ് ആയി ജോലി ചെയ്തുവരുകയായിരുന്നു രാജൻ. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് സി.എച്ച്. മുത്തലിബ്, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡൻറ് മജീദ് നരിക്കോടൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ടി.കെ. അഷ്റഫ്, ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ പി.കെ. അഷ്റഫ് എന്നിവർ പരേതൻെറ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story