Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTഓൺലൈൻ പ്രവേശനോത്സവം നവ്യാനുഭവമായി
text_fieldsbookmark_border
ഓൺലൈൻ പ്രവേശനോത്സവം നവ്യാനുഭവമായി തൃക്കരിപ്പൂർ: ധാർമിക ബോധന കേന്ദ്രങ്ങളിൽ ഓൺലൈൻ പ്രവേശനവും പഠനവും നവ്യാനുഭവമായി. പതിവുപോലെ തയാറാവുന്ന കുട്ടികൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഹാജർ രേഖപ്പെടുത്തുന്നത്. യൂട്യൂബ് വഴി നടക്കുന്ന ക്ലാസുകളുടെ അനുബന്ധ പ്രവർത്തനങ്ങൾ ഓരോ സ്ഥാപനത്തിലെയും കുട്ടികൾ രക്ഷിതാക്കളുടെ സ്മാർട്ട് ഫോണുകളിലൂടെ അപ്ലോഡ് ചെയ്യുന്നു. ഓരോന്നിനോടുമുള്ള അധ്യാപകരുടെ പ്രതികരണവും അപ്പപ്പോൾ ലഭ്യമാണ്. കുട്ടികളോടൊപ്പം രക്ഷിതാക്കളും പഠനപ്രക്രിയയിൽ പങ്കാളികളാവുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇഷ്ടമുള്ള സമയത്ത് ക്ലാസുകൾ ആവർത്തിക്കാൻ കഴിയുന്നതും സഹായകരമാണ്. തങ്കയം മുനീറുൽ ഇസ്ലാം മദ്റസയിലെ ഒന്നാം തരത്തിലേക്ക് ഗൂഗ്ൾ ഫോം വഴി പ്രവേശനത്തിന് അപേക്ഷിച്ച കുട്ടികൾക്കായി ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. തങ്കയം മഹല്ല് ഖത്തീബ് സി.ബി. മുഹമ്മദ് ഹാരിസ് സൈനി വിദ്യാർഥികൾക്ക് ആദ്യാക്ഷരം പറഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് ഡോ. സി.കെ.പി. കുഞ്ഞബ്ദുല്ല അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ജി.സി. ഷംഷാദ്, മദ്റസ ചെയർമാൻ സി. അബ്ദുറസാഖ്, കൺവീനർ എം. അബ്ദുറഷീദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വീടുകളിൽചെന്ന് മധുരവിതരണം നടത്തുകയും അറബി അക്ഷരമാല മാതൃകകൾ സമ്മാനിക്കുകയും ചെയ്തു. ഹെവൻസ് പ്രവേശനം ആരംഭിച്ചു; ഓൺലൈൻ ക്ലാസ് എട്ടു മുതൽ തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഇസ്‌ലാമിക് കൾചറൽ സൻെറർ മേൽനോട്ടത്തിൽ വെള്ളാപ്പ് റെയിൽവേ ഗേറ്റിന് സമീപം കെയർ കോംപ്ലക്സിൽ ഹെവൻസ് പ്രീസ്കൂൾ പ്രവേശനം ആരംഭിച്ചു. ഐ.സി.സി വൈസ് പ്രസിഡൻറ് സഈദ് ഉമർ ഉദ്ഘാടനം ചെയ്തു. ഹെവൻസ് കോഒാഡിനേറ്റർ എ.വി. അഷ്റഫ്, പ്രിൻസിപ്പൽ ഇൻ ചാർജ് തസ്‌ലീമ, ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി എം.ടി.പി. മുസ്തഫ, തൃക്കരിപ്പൂർ ഹൽഖ നാസിം ടി.പി. ഷാഹുൽ ഹമീദ്, ഐ.സി.സി സെക്രട്ടറി യു.പി. ദാവൂദ്, വി.കെ. കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു. ജൂൺ എട്ടിനാണ് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നത്. മൂന്നു വയസ്സിൽ പ്രവേശനം ആരംഭിക്കുന്ന സ്‌കൂളിൽ മൂന്നുവർഷംകൊണ്ട് കെ.ജി പഠനത്തോടൊപ്പം ഖുർആൻ പൂർണമായും ഒരു തവണ പാരായണം പൂർത്തിയാക്കുകയും മുപ്പതാമത്തെ അധ്യായം മനഃപാഠമാക്കിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story