Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTകർഷകർക്ക് സഹായം നൽകണം -സ്വതന്ത്ര കർഷകസംഘം
text_fieldsbookmark_border
പൊവ്വൽ: കോവിഡ് മൂലം ദുരിതത്തിലായ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ല ഭാരവാഹികളുടെയും സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുടെയും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സി.എ. അബുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിയായിരുന്ന എ.എ. അബ്ദുൽ റഹിമാൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. അഹമ്മദ് കുഞ്ഞി, പാലാട്ട് കുഞ്ഞഹമ്മദ്, ആയിഷബി പൊവ്വൽ, ഇബ്രാഹിം അക്കര, കെ.കെ. അബ്ദുൽ ഖാദർ ഹാജി കിന്നിംഗാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറിയായി ഹസൻ നെക്കരെയെയും വൈസ് പ്രസിഡൻറായി പലാട്ട് ഇബ്രാഹിമിനെയും തെരഞ്ഞെടുത്തു. അബുല്ല മുഗു, ഇ. അബൂബക്കർ ഹാജി, പാലാട്ട് ഇബ്രാഹിം, ഹമീദ് മച്ചമ്പാടി, കെ.എം. മൂസ ഹാജി, ബി.കെ. ഹംസ, എ.പി. അസൈനാർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു. hassan nekkara
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story