Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെറുവത്തൂരിൽ...

ചെറുവത്തൂരിൽ ആളനക്കമില്ല

text_fields
bookmark_border
ചെറുവത്തൂർ: ലോക്ക്ഡൗണിൽ ഇളവ് വരുത്തിയിട്ടും ചെറുവത്തൂർ ടൗൺ സാധാരണ പോലെയായില്ല. ആളുകൾ സാധാരണ പോലെ ടൗണിൽ എത്തി തുടങ്ങിയില്ല. ഭൂരിഭാഗം കടകളും ഇനിയും തുറന്ന് പ്രവർത്തനം തുടങ്ങിയില്ല. തുറന്നവയിൽ തന്നെ ആവശ്യക്കാർ വേണ്ടത്ര എത്തുന്നുമില്ല. ചെറുവത്തൂരിൽ നിന്നും മടക്കര, പടന്ന, കയ്യൂർ, ചീമേനി ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന സ്വകാര്യ ബസ്സുകൾ ഇനിയും സർവീസ് തുടങ്ങിയില്ല. റിക്ഷകളും എണ്ണത്തിൽ കുറവാണ്. ബാർബർ ഷോപ്പുകളിൽ കഴിഞ്ഞാഴ്ച ആൾക്കാർ എത്തിയിരുന്നെങ്കിലും ഈയാഴ്ച വളരെ മോശമാണ്. ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തി, കുട്ടമത്ത് എന്നിവിടങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ ഭാഗങ്ങളിലേക്കുള്ള യാത്രാമാർഗം അടച്ചിട്ടിട്ടുമാണ്.ഒരു ഹോട്ടൽ മാത്രമാണ് പാർസൽ ഭക്ഷണം നൽകി പ്രവർത്തനം തുടങ്ങിയത്.ഇവിടെയും ഉണ്ടാക്കുന്ന ഭക്ഷണം മുഴുവൻ തീരാത്ത സ്ഥിതിയുമാണ്.സാധാരണ നിലയിലെത്താൻ ഇനിയുമെത്രനാൾ കാത്തിരിക്കണമെന്നാണ് വ്യാപാരികളുടെ ചോദ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story