Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 5:04 AM IST Updated On
date_range 2 Jun 2020 5:04 AM ISTഓൺലൈൻ ക്ലാസ്: എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
കാസർകോട്: ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ മുഴുവൻ വിദ്യാർഥികൾക്കും സൗകര്യം ഉറപ്പുവരുത്താത്തതിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു. മൂന്നു ലക്ഷം വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസുകൾക്ക് അറ്റൻഡൻസ് നിർബന്ധമാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം നടത്തിയത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഭാരവാഹികളായ താഹ തങ്ങൾ, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട എന്നിവർ സംസാരിച്ചു. ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. വിദ്യാനഗർ എസ്.ഐയുടെ നേതൃത്വത്തിൽ നേതാക്കളെ അറസ്റ്റുചെയ്തു നീക്കി. പടം mail ksd msf: ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story