Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 5:04 AM IST Updated On
date_range 2 Jun 2020 5:04 AM ISTക്ഷീരദിനത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് കാഞ്ഞങ്ങാട് ബ്ലോക്ക്
text_fieldsbookmark_border
കാസർകോട്: ക്ഷീരദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യകിറ്റുകള്‍ നല്‍കിയും ഫലവൃക്ഷ തൈകള്‍ നട്ടും കാഞ്ഞങ്ങാട് ക്ഷീര വികസന ബ്ലോക്ക്. ബ്ലോക്കിലെ 18 ക്ഷീരസംഘങ്ങളും ക്ഷീരദിനം ആഘോഷിച്ചു. കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് സംഘങ്ങളിലെ കര്‍ഷകര്‍ക്ക് സഹായം നല്‍കിയത്. ഉദുമ ക്ഷീരസംഘം കര്‍ഷകര്‍ക്ക് അരി, ആട്ട, ചായപ്പൊടി, പഞ്ചസാര എന്നിവ അടങ്ങിയ കിറ്റുകളാണ് നല്‍കിയത്. ഓരോ സംഘങ്ങളും അവരവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സഹായങ്ങള്‍ നല്‍കി. ക്ഷീരദിനത്തിൻെറ ഭാഗമായി പുല്ലൂര്‍ ക്ഷീരോൽപാദക സംഘത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ല കണ്‍സോർട്ട്യം ചെയര്‍മാനും സംഘം പ്രസിഡൻറുമായ ടി.വി. കരിയന്‍, എം. കുഞ്ഞമ്പു, പി. കുഞ്ഞിക്കേളു എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്കുതല പരിപാടിക്ക് കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫിസര്‍ നേതൃത്വം നല്‍കി. പടം PRD (എം.എല്‍.എ) ക്ഷീര ദിനാചരണത്തിൻെറ ഭാഗമായി കെ. കുഞ്ഞിരാമന്‍ എം.എൽ.എ പുല്ലൂര്‍ ക്ഷീരോൽപാദക സംഘത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story