Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകണ്ടെയ്​നർലോറിയുടെ ടയർ ...

കണ്ടെയ്​നർലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഇരുചക്രവാഹന യാത്രക്കാരിക്ക്​ പരിക്കേറ്റു

text_fields
bookmark_border
കാഞ്ഞങ്ങാട്: ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്തിൽ കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഇരുചക്രവാഹന യാത്രക്കാരിക്ക് പരിക്കേറ്റു. നഗരസഭ ജീവനക്കാരി കൊടക്കാട് സ്വദേശി പുഷ്പക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം. മംഗളൂരുവിൽ നിന്നും കോവിഡ് കിറ്റുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിൻഭാഗത്തെ ടയറുകൾ പൊട്ടിത്തെറിച്ച് ഇരുചക്രവാഹനത്തിൽ പതിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞുവീണതിനെ തുടർന്ന് സാരമായി പരിക്കേറ്റ പുഷ്പയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story