Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്‌; കേന്ദ്രവും...

എയിംസ്‌; കേന്ദ്രവും സംസ്ഥാനവും കനിയണമെന്ന് കപ്പലോട്ടക്കാർ

text_fields
bookmark_border
ഉദുമ: ജില്ലയിൽ എയിംസ്‌ അനുവദിച്ചുകിട്ടാൻ കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് കോട്ടിക്കുളം മർച്ചൻറ് നേവി ക്ലബ് യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ പ്രസിഡൻറ് പാലക്കുന്നിൽ കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞിക്കണ്ണൻ, എൻ.വി. കുമാരൻ, കൃഷ്ണൻ മുദിയക്കാൽ, കെ. പ്രഭാകരൻ, ഭാസ്കരൻ ബാര, കൃഷ്ണൻ കുതിർമൽ, എ.കെ. അബ്ദുല്ലകുഞ്ഞി, യു.കെ. ജയപ്രകാശ്, വിജയൻ ബാര, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പാലക്കുന്നിലെ മാലിന്യക്കൂമ്പാരം ജെ.സി.ഐ പ്രവർത്തകർ നീക്കം ചെയ്തു ഉദുമ: ഏറെ നാളായി അടിഞ്ഞുകൂടിയ മാലിന്യം പാലക്കുന്ന് ജെ.സി.ഐ പ്രവർത്തകർ നീക്കം ചെയ്തു. പാലക്കുന്ന് ടൗണിലും റെയിൽവേ സ്റ്റേഷൻ റോഡിലുമാണ് പകർച്ചവ്യാധി പ്രതിരോധത്തിൻെറ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തിയത്. പ്രസിഡൻറ് ലിജോമോൻ ഉദ്‌ഘാടനം ചെയ്തു. വി. വേണുഗോപാലൻ, സതീശൻ പൂർണിമ, മുരളി പള്ളം, മുരളി തൊട്ടിയിൽ, രജീഷ് ഉദുമ, മുരളി കരിപ്പോടി, സുധിൽ കുമാരൻ, ജയകൃഷ്ണൻ, ടി.വി. സുഭാഷ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. Photo: UDU_JCI Cleaning പാലക്കുന്നിലെ മാലിന്യക്കൂമ്പാരം ജെ.സി.ഐ പ്രവർത്തകർ ശുചീകരിക്കുന്നു Photo: UDU_pratapan viramikkal ബേക്കൽ ജി.എഫ്.എച്ച്.എസ്.എസിൽനിന്ന് വിരമിച്ച മലയാളം അധ്യാപകൻ എം. പ്രതാപൻ, കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story