Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 7:58 PM GMT Updated On
date_range 31 May 2020 7:58 PM GMTബൈക്കും പാചക സിലിണ്ടറും കവർന്നു
text_fieldsbookmark_border
കാസർകോട്: വീടിൻെറ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും അടുക്കള ഭാഗത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടറും മോഷണം പോയി. ചൗക്കി അർജാൽ മയിൽപ്പാറയിലെ ലത്തീബിൻെറ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവമെന്ന് കരുതുന്നു. ലത്തീബിൻെറ സഹോദരൻ മുഹമ്മദ് ഷുഹൈലിൻെറ സുസുക്കി ബൈക്കും അടുക്കള ഭാഗത്ത് പുറത്ത് ഫിറ്റ് ചെയ്തിരുന്ന പാചക വാതക സിലിണ്ടറുമാണ് കവർന്നത്. ലത്തീബിൻെറ മാതാപിതാക്കളും സഹോദരങ്ങളുമാണ് വീട്ടിൽ താമസിക്കുന്നത്. സമീപത്തെ വീടിനു പുറത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ കവർച്ചാദൃശ്യം പതിഞ്ഞിട്ടുണ്ട്. സ്കൂട്ടറിലെത്തിയ രണ്ടുപേർ സിലിണ്ടർ സ്കൂട്ടറിൽ കയറ്റുകയും, വീട്ടുമുറ്റത്തെ സ്കൂട്ടർ തള്ളിക്കൊണ്ടുപോവുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. കാസർകോട് പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story