Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:04 AM IST Updated On
date_range 24 May 2020 5:04 AM ISTസ്റ്റോപ്പില്ലാത്തിടത്ത് ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയവർക്ക് സമ്പർക്കവിലക്ക്
text_fieldsbookmark_border
കാസർകോട്: സിഗ്നൽ കിട്ടാതെ നിർത്തിയ സ്പെഷൽ െട്രയിനിൽനിന്ന് ഇറങ്ങി ഓടിയവരെ പൊലീസ് പിടികൂടി സർക്കാർ ക്വാറൻറീനിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചക്ക് മഹാരാഷ്ട്രയിൽനിന്ന് വന്ന സ്പെഷൽ ട്രെയിൻ സിഗ്നൽ കിട്ടാതെ ഉപ്പളയിൽ നിർത്തിയപ്പോഴാണ് നാലുപേർ ഇറങ്ങിയോടിയത്. ഇവർ ഒരു ഓട്ടോയിൽ കയറി സ്ഥലംവിടുകയായിരുന്നു. ഈ സംഭവം കണ്ട ഒരാൾ ഉടൻ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ അന്വേഷണമാരംഭിക്കുകയുമായിരുന്നു. ഇറങ്ങിയോടിയവരെ കുമ്പളയിൽ കണ്ടെത്തി ഗവ. ക്വാറൻറീനിലേക്ക് മാറ്റി. സർക്കാർ നിർദേശം ലംഘിച്ച് ഇറങ്ങിയ കോയിപ്പാടി സ്വദേശി ഷാജിക്കും കുടുംബത്തിനുമെതിരെയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story