Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ കോവിഡ്​...

ജില്ലയിൽ കോവിഡ്​ നിരക്കുകൂട്ടി റെഡ്​സോണിൽ നിന്നുള്ള വരവ്​

text_fields
bookmark_border
കാസർകോട്: റെഡ്സോണിൽ നിന്നുള്ള ഇതരസംസ്ഥാന മലയാളികളുടെ വരവിൽ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് കുത്തനെ ഉയരുന്നു. ഇതുവരെ 3741പേരാണ് പാസ് ഉപയോഗിച്ച് കേരളത്തിൽ എത്തിയത്. ഇതിൽ 2023പേർ റെഡ്സോണിൽ നിന്നാണ്. ഏറെയും മഹാരാഷ്ട്രയിലും. ജില്ലയിൽ കുമ്പള, ഉപ്പള, മഞ്ചേശ്വരം മേഖലയിലാണ് മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളികളുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് മുന്നണികൾ പ്രത്യേക ബസുകളിൽ മുംബൈയിൽ നിന്നും വോട്ടർമാരെ എത്തിക്കുന്നത് സാധാരണ സംഭവമാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ അതിനെ കാണുേമ്പാൾ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ 17 വയസ്സുവരെയുള്ളവർ കേരളത്തിലേക്കുള്ള വരവിൽ ഉൾപ്പെടും. കോവിഡ് ഗുരുതരമായി തുടരുന്ന മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ മലയാളികൾ എല്ലാവരും കേരളത്തിലേക്ക് കടന്നുവരാൻ പാസിനു അപേക്ഷിച്ചിരിക്കുകയാണ്. റെഡ്സോണിൽ അല്ലാത്ത സ്ഥലങ്ങളിലുള്ളവർ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. സ്ഥിതി ശുഭകരമെല്ലങ്കിൽ ഇൗ സംസ്ഥാനങ്ങളിലെ െറഡ്സോൺ ഇതര മേഖലയിലുള്ളവരും കടന്നുവരും. മുംബൈ, താനെ, പുണെ, സോളാപുർ, ഒൗറംഗബാദ്, മാലേഗാവ്, നാസിക്, ധുലെ, അമരാവതി എന്നിവിടങ്ങളെല്ലാം റെഡ്സോണിലാണ്. ഇവിടെ നിന്നാണ് മലയാളികൾ കേരളത്തിലേക്ക് പ്രവഹിക്കുന്നത്. ഗൾഫ് മലയാളികളുടെ വരവ് നിന്നു. കേരളത്തിലേക്ക് വരാൻ താൽപര്യപ്പെടുന്ന ഇതരസംസ്ഥാന മലയാളികൾ എത്രയാണെന്ന ഒരുപിടുത്തവും ജില്ല ഭരണകൂടത്തിന് ലഭ്യമല്ല. പ്രവാസികളുടെ വരവ് ഉൾെപ്പടെ 250 കോവിഡ് രോഗികളെയാണ് ജില്ല പ്രതീക്ഷിച്ചതെങ്കിൽ രാജ്യത്തെ റെഡ്സോണിൽ നിന്നുള്ള വരവ്് ഇൗ കണക്ക് തെറ്റിക്കും. ഇതരസംസ്ഥാന മലയാളികളിൽ രണ്ടു ശതമാനത്തിന് കോവിഡ് പോസിറ്റിവാകുന്നുവെന്നാണ് നിലവിെല നിഗമനം. റെഡ്സോണിൽ നിന്നുള്ള വരവ് ഇപ്പോൾ ശക്തമായതുകൊണ്ടാവാം ഇങ്ങനെയെന്ന നിഗമനമുണ്ട്. 300 രോഗികളെവരെ ജില്ലയിൽ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാംഘട്ടത്തിലാണ് ഇതരസംസ്ഥാന മലയാളികൾ കടന്നുവന്നത്. ഇതിൽ 1155പേരുടെ സ്രവം പരിശോധിച്ചു(ആകെ 6021). ഇതിൽ 932 നെഗറ്റിവാണ്. ജില്ലയിൽ 205 കോവിഡ് രോഗികളാണുണ്ടായിരുന്നത്. ഇപ്പോൾ 27 പോസിറ്റിവ് കേസുകൾ മാത്രമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story