നീലേശ്വരം: കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ എം.ബി.എ സെൻറർ വിദ്യാർഥികൾ ‘ഗ്രീനൈൽ’ പദ്ധതിയുമായി സമൂഹത്തിലേക്കിറങ്ങുന്നു. പ്രാദേശിക സമ ൂഹ വികസന ഗവേഷണ പദ്ധതിയാണ് നടപ്പാക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ നഗരസഭയിലെ ഓർച്ച വാർഡിലെ വീടുകളും കടകളും കേന്ദ്രീകരിച്ച് വിവരം ശേഖരിക്കും. മാലിന്യങ്ങളുടെ ശാസ്ത്രീയമായ തരംതിരിവ്, മാലിന്യപ്രശ്നങ്ങൾ, മാലിന്യസംസ്കരണ മാർഗങ്ങൾ, ഹരിത മിഷൻ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി വിവരം ശേഖരിക്കും. രണ്ടാംഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വളർത്തുമൃഗങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠനവിധേയമാക്കും. മൂന്നാംഘട്ടത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് മാലിന്യസംസ്കരണത്തിൽ സ്വീകരിക്കേണ്ട നവീന മാർഗങ്ങളെപ്പറ്റി നഗരസഭക്ക് റിപ്പോർട്ട് നൽകും.
പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഡോ. പി.കെ. രാജൻ സ്മാരക കാമ്പസിൽ നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റാഫി നിർവഹിച്ചു. കാമ്പസ് ഡയറക്ടർ ഡോ. എ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
എം.ബി.എ സെൻറർ അസി. ഡയറക്ടർ ഡോ. സുരഭില പദ്ധതി വിശദീകരിച്ചു. പി. മനോഹരൻ, പി. സനൂപ്, കെ.പി. പ്രജിൻ, ജെ. വിഷ്ണു, സ്വാതി കൃഷ്ണ എന്നിവർ സംസാരിച്ചു. കാമ്പസിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും ശേഖരിച്ച പാഴ്വസ്തുക്കൾകൊണ്ട് വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു.
എം.ബി.എ സെൻറർ അധ്യാപകരായ സതീഷ്, ശിവപ്രസാദ്, ദീപു, രജിത്ന എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2019 6:49 AM GMT Updated On
date_range 2019-03-16T12:19:56+05:30മാലിന്യമുക്ത നീലേശ്വരം ലക്ഷ്യവുമായി വിദ്യാർഥികൾ
text_fieldsNext Story