Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക്​ അ​നു​വ​ദി​ച്ച 8.77 കോ​ടി ചെ​ല​വ​ഴി​ക്കാ​തെ ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ൽ

text_fields
bookmark_border
കാ​സ​ർ​കോ​ട്​: വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കാ​യി കാ​സ​ർ​കോ​ട്​ ന​ഗ​ര​സ​ഭ​ക്ക്​ അ​നു​വ​ദി​ച്ച കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വി​വി​ധ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ ചെ​ല​വ​ഴി​ക്കാ​തെ നി​ക്ഷേ​പ​മാ​യി ശേ​ഷി​ക്കു​ന്നു. ഖ​ര​മാ​ലി​ന്യ സം​സ്​​ക​ര​ണം, ചേ​രി​നി​ർ​മാ​ർ​ജ​നം, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി എ​ന്നി​വ​ക്കാ​യി നീ​ക്കി​വെ​ച്ച 3.09 കോ​ടി രൂ​പ​യാ​ണ്​ ന​ഗ​ര​സ​ഭ​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പ​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ ഗ്രാ​ൻ​ഡ് ഇ​ന​ത്തി​ൽ അ​നു​വ​ദി​ച്ച​തി​ൽ ബാ​ക്കി​യു​ള്ള 5.69 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ 8.77 കോ​ടി രൂ​പ​യാ​ണ്​ ചെ​ല​വ​ഴി​ക്കാ​തെ ശേ​ഷി​ക്കു​ന്ന​ത്. 2014-15 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ വ​ര​വു​ചെ​ല​വ്​ ക​ണ​ക്ക്​ സം​ബ​ന്ധി​ച്ച ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഖ​ര​മാ​ലി​ന്യ സം​സ്​​ക​ര​ണ, പു​ന​രു​പ​യോ​ഗ പ​ദ്ധ​തി സ്​​ഥാ​പി​ക്കാ​ൻ 2013-14 കാ​ല​യ​ള​വി​ൽ അ​നു​വ​ദി​ച്ച 2,06,32,638 രൂ​പ കാ​സ​ർ​കോ​ട്​ ക​ന​റാ ബാ​ങ്കി​ലെ 10,68,403 ന​മ്പ​ർ അ​ക്കൗ​ണ്ടി​ലും 39,38,494 രൂ​പ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​​െൻറ കാ​സ​ർ​കോ​ട്​ ശാ​ഖ​യി​ലു​മാ​യാ​ണ്​ നി​ക്ഷേ​പ​മാ​യി ഉ​ള്ള​ത്. പ​ദ്ധ​തി​ക്ക്​ നീ​ക്കി​വെ​ച്ച തു​ക​യി​ൽ 41.26 ല​ക്ഷം രൂ​പ സം​സ്​​ഥാ​ന ശു​ചി​ത്വ​മി​ഷ​ൻ അ​നു​വ​ദി​ച്ച​താ​ണ്. സം​സ്​​ക​രി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ​ങ്ങും മാ​ലി​ന്യ​ക്കൂ​മ്പാ​രം നി​റ​ഞ്ഞി​രി​ക്കു​േ​മ്പാ​ഴാ​ണ്​ ഇൗ ​സ്​​ഥി​തി. ഖ​ര​മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​ന്​ സ്​​ഥ​ല​മെ​ടു​ക്കു​​​േ​മ്പാ​ൾ പൊ​തു​ജ​ന​ങ്ങ​ൾ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​തി​നാ​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വാ​തെ തു​ക ബാ​ക്കി​യാ​യ​തെ​ന്ന്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ബോ​ധി​പ്പി​ച്ച​താ​യി റി​​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​െൻറ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടാ​ൻ 2014 ഏ​പ്രി​ൽ 21ന്​ ​ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ പ​രി​ശ്ര​മ​ങ്ങ​ളോ മ​റ്റ്​ പോം​വ​ഴി​ക​ൾ അ​ന്വേ​ഷി​ച്ച്​ ഫ​ണ്ട്​ വി​നി​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​പ്ര​കാ​രം ഖ​ര​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും സം​സ്​​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത്​ ന​ഗ​ര​സ​ഭ​യു​ടെ അ​നി​വാ​ര്യ ചു​മ​ത​ല​യാ​യി​ട്ടും ഇൗ ​ഇ​ന​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ചെ​ല​വ​ഴി​ക്കാ​തെ അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്​ ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഒാ​ഡി​റ്റ്​ വി​ഭാ​ഗം വി​ല​യി​രു​ത്തി​യി​രു​ന്നു. സം​യോ​ജി​ത ഭ​വ​ന, ചേ​രി നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 2013-14 കാ​ല​യ​ള​വി​ൽ നീ​ക്കി​വെ​ച്ച തു​ക പ​ലി​ശ​സ​ഹി​തം 33,10,228 രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​യി പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​​െൻറ കാ​സ​ർ​കോ​ട്​ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലു​ണ്ട്. ഗു​ണ​ഭോ​ക്​​താ​ക്ക​ൾ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ്​ തു​ക ബാ​ക്കി​വ​ന്ന​തെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം ഒാ​ഡി​റ്റ്​ വി​ഭാ​ഗം ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ കാ​ര്യ​മാ​യ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ നീ​ക്കി​വെ​ച്ച 29.62 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലാ​ണു​ള്ള​ത്. 2012 മു​ത​ൽ സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ ന​ഗ​ര​സ​ഭ​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന പ​ദ്ധ​തി കാ​സ​ർ​കോ​ട്​ ന​ഗ​ര​സ​ഭ 2013-14 വ​ർ​ഷ​ത്തി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. 32.13 ല​ക്ഷം രൂ​പ​യാ​ണ്​ നീ​ക്കി​വെ​ച്ചി​രു​ന്ന​ത്. ഇ​ത്​ പ​ലി​ശ​സ​ഹി​തം 33.34 ല​ഷം രൂ​പ​യാ​യി. 2014-15ൽ 3.74 ​ല​ക്ഷം രൂ​പ മാ​ത്രം ചെ​ല​വ​ഴി​ച്ച​തി​നാ​ലാ​ണ്​ നീ​ക്കി​യി​രി​പ്പ്​ 29.62 ല​ക്ഷ​മാ​യി ശേ​ഷി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story