Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 11:11 AM GMT Updated On
date_range 2017-05-14T16:41:46+05:30സാമ്പത്തികസഹായം അട്ടിമറിക്കരുത് –എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ദേശീയ മനുഷ്യാവകാശ കമീഷനും തുടർന്ന് സുപ്രീംകോടതിയും നൽകാൻ ആവശ്യപ്പെട്ട സാമ്പത്തികസഹായം പട്ടികയിൽപെട്ടവർക്ക് മുഴുവൻ അടിയന്തരമായി നൽകണമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർകോട്ട് സംഘടിപ്പിച്ച ദുരിതബാധിതരുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. കമീഷൻ നിർദേശമനുസരിച്ച് മുഴുവൻ പേർക്കും സഹായം നൽകുമെന്ന സർക്കാർ തീരുമാനം അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് കൺവെൻഷൻ വിലയിരുത്തി. മുഖ്യമന്ത്രിയെ മേയ് 17ന് നേരിൽ കണ്ട് നിവേദനം സമർപ്പിക്കും. 3000ത്തോളം ദുരിതബാധിതരാണ് സഹായധനം ലഭിക്കാതെ ഒഴിവാക്കപ്പെട്ടത്. എൻഡോസൾഫാൻ ദുരിതബാധിതൻകൂടിയായ ദേവികിരൺ കൺവെൻഷൻ ഉദ്ഘാടനംചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു. നാരായണൻ പേരിയ, പദ്മനാഭൻ ബ്ലാത്തൂർ, കെ. കൊട്ടൻ, ശിവകുമാർ, പി. ഗോവിന്ദൻ മാഷ്, രവീന്ദ്രൻ കയ്യൂർ, ശശിധര ബെള്ളൂർ, രമാദേവി അജാനൂർ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൽഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
Next Story