Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 2:42 PM GMT Updated On
date_range 2017-05-11T20:12:29+05:30നാരായണമംഗലത്ത് വിദേശമദ്യശാല: രാപ്പകല്‍സമരം 40ാം ദിവസത്തിലേക്ക്
text_fieldsകാസര്‍കോട്: കുമ്പള പഞ്ചായത്തിലെ നാരായണമംഗലത്ത് വിദേശമദ്യശാല തുറക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന രാപ്പകല്‍സമരം 40ാം ദിവസത്തിലേക്ക്. നാരായണമംഗലത്ത് വിദേശമദ്യവില്പനശാല തുറക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത് ഒറ്റദിവസംകൊണ്ടാണെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുമ്പള ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യവില്പനശാല നാരായണമംഗലത്ത് വനിത കോളജടക്കം പ്രവര്‍ത്തിക്കുന്ന ജനവാസകേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. ഇതിന് താമസയോഗ്യമായ ഒരു വീടിനാണ് കമേഴ്സ്യല്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കെട്ടിടം കമേഴ്സ്യല്‍ ആവശ്യത്തിന് മാറ്റിനിർമിക്കാതെ ലൈസന്സനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമരരംഗത്തുള്ള സമരക്രിയാസമിതി നേതാക്കളായ എൻ. ശിവരാമ, സത്യശങ്കര ഭട്ട്, എൻ. നാരായണ, കെ. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.
Next Story