Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2017 2:56 PM GMT Updated On
date_range 2017-05-10T20:26:23+05:30സസ്പെൻഷനിലായ പൊലീസുകാരെൻറ ഭീഷണിയിൽ യുവതിയും കുടുംബവും
text_fieldsകാസര്‍കോട്: സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതായി യുവതിയും കുടുംബവും പരാതിപ്പെട്ടു. അനധികൃത കോഴിവ്യാപാരത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായ വിദ്യാനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ പ്രദീപ് സി. ചാവറക്കെതിരെ പ്രദീപിെൻറ വീടിെൻറ മുകളിലത്തെ നിലയിൽ വാടകക്ക് താമസിക്കുന്ന വിദ്യാനഗറിലെ അജീഷും ഭാര്യ ഹര്‍ഷയുമാണ് നിരന്തരം ഉപദ്രവിക്കുകയാണെന്ന് വാർത്തസമ്മേളനത്തിൽ ആേരാപിച്ചത്. പ്രദീപിെൻറ കോഴിക്കച്ചവടത്തിലെ പങ്കാളിയായിരുന്നു അജീഷ്. കോഴിവണ്ടിയുടെ ഡ്രൈവറും അജീഷാണ്. ഡ്രൈവറുടെ ശമ്പളവും പങ്കാളിത്തത്തിെൻറ ലാഭവിഹിതവും ഭാര്യ ഹർഷ ചെയ്ത കൂലിവേലയുടെ വേതനവും നൽകാതെ പീഡിപ്പിച്ചപ്പോൾ ഇവർ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഹർഷയുടെ കുടുംബസ്വത്തിെൻറ ആധാരം ഹർഷയും ഭർത്താവും വീട്ടിലില്ലാത്ത നേരത്ത് സുഖമില്ലാത്ത പിതാവിെൻറ ൈകയിൽനിന്ന് തട്ടിയെടുത്ത് പ്രദീപ് കൈവശപ്പെടുത്തിയതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി പ്രദീപിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇതിെൻറ പ്രതികാരമായി വീട്ടിൽനിന്നും ഇറക്കിവിടാൻ ശ്രമിക്കുകയാണെന്ന് ഹർഷ പറഞ്ഞു. താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും മുടക്കി. ബിസിനസ് ലാഭവും ശമ്പളവും ചോദിച്ചപ്പോഴൊക്കെ ഭീഷണി മുഴക്കി. ഭര്‍ത്താവ് ജോലി ചെയ്തതിെൻറ പണവും സ്ഥലത്തിെൻറ പ്രമാണവും ആവശ്യപ്പെട്ടപ്പോള്‍ നല്‍കില്ലെന്നും മന്ത്രിയും എസ്.പിയും വിചാരിച്ചാല്‍പോലും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും പ്രദീപ് ഭീഷണിപ്പെടുത്തുകയാണ്. പണവും പ്രമാണവും നല്കിയാല് വീട് ഒഴിഞ്ഞുതരാമെന്ന് പറഞ്ഞെങ്കിലും ഉടൻ വീടൊഴിഞ്ഞുനല്കിയില്ലെങ്കില് വിവരമറിയുമെന്ന് പറഞ്ഞ് പ്രദീപ് ഭീഷണിപ്പെടുത്തുകയാണ്. വിദ്യാനഗര്‍ സ്റ്റേഷനില്‍നിന്ന് അജീഷിനെ അന്വേഷിച്ചെത്തിയ പൊലീസുദ്യോഗസ്ഥനോട് കാര്യം തിരക്കിയപ്പോള്‍ അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം കൂടുതല്‍ പൊലീസുകാരെത്തി അജീഷും കുടുംബവും താമസിക്കുന്ന മുറിയില്‍ റെയ്ഡ് നടത്തി. ഇതിനെതിരെ ഹര്‍ഷ എസ്.പിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്കി. രാത്രികാലങ്ങളില്‍ വീടിെൻറ മുറിയുടെ വാതിലില്‍ ആരോക്കെയോ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതായും ജീവന് ഭീഷണിയുണ്ടെന്നും പ്രദീപിെൻറ ഉപദ്രവങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നതിനാല്‍ നീതിതേടി എങ്ങോട്ടുപോകുമെന്നറിയില്ലെന്നും കണ്ണീരോടെ ഹര്‍ഷ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അജീഷും കുട്ടികളും ഹര്‍ഷക്കൊപ്പമുണ്ടായിരുന്നു.
Next Story