Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിഭാഗീയത: ...

വിഭാഗീയത: ത്രി​വ​ർ​ണ​സാ​ഗ​രം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ എം.​എം. ഹ​സ​െൻറ വി​ല​ക്ക്​

text_fields
bookmark_border
കാ​സ​ർ​കോ​ട്​/ കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ മേ​യ്​ 15ന്​ ​കാ​ഞ്ഞ​ങ്ങാ​ട്ട്​ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ത്രി​വ​ർ​ണ​സാ​ഗ​രം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ എം.​എം. ഹ​സ​െൻറ വി​ല​ക്ക്. സ​മ്മേ​ള​നം ന​ട​​ത്തേ​ണ്ട​തി​ല്ലെ​ന്നും നേ​താ​ക്ക​ൾ മെം​ബ​ർ​ഷി​പ്​ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​ന്ന​ലെ കാ​സ​ർ​കോ​ട്​ ഡി.​സി.​സി ഒാ​ഫി​സി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം നി​ർ​േ​ദ​ശി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്​ ഒ​രു​ക്ക​ങ്ങ​ളൊ​ക്കെ ന​ട​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്നും മാ​റ്റി​വെ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ ഹ​ക്കീം കു​ന്നി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്മേ​ള​നം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ ഹ​സ​ൻ ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചു. മേ​യ്​ 15ന​കം മെം​ബ​ർ​ഷി​പ് വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​േ​ദ​ശി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ്​ ത്രി​വ​ർ​ണ​സാ​ഗ​രം എ​ന്ന​പേ​രി​ൽ സ​മ്മേ​ള​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ആ​രോ​പി​ച്ച്​ എ-,െ​എ ഗ്രൂ​പ്​ ഭേ​ദ​മി​ല്ലാ​തെ ജി​ല്ല, േബ്ലാ​ക്ക്​ ഭാ​ര​വാ​ഹി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​തി​ർ​പ്പു​​പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. 26 ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളി​ല്‍ 24 പേ​രും സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​നോ​ട്​ വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ത്രി​വ​ർ​ണ​സാ​ഗ​ര​ത്തി​ന്​ അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​മാ​സം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച നേ​തൃ​യോ​ഗം എ-​ഐ ഗ്രൂ​പ്പു​ക​ളി​ൽ​െ​പ​ട്ട 21 ഭാ​ര​വാ​ഹി​ക​ളും മൂ​ന്നു ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രും ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നാ​ൽ മാ​റ്റി​വെ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ച​തി​ൽ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചാ​യി​രു​ന്നു ബ​ഹി​ഷ്​​ക​ര​ണം. ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ. ​സു​ധാ​ക​ര​ന്‍ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ളെ സ​മ്മേ​ള​ന​ത്തി​ന്​ ക്ഷ​ണി​ക്കു​ക​യും കൂ​റ്റ​ൻ ഫ്ല​ക്​​സ്​ ബോ​ർ​ഡു​ക​ൾ, പോ​സ്​​റ്റ​റു​ക​ൾ, പ​ണ​പ്പി​രി​വി​നാ​യി സം​ഭാ​വ​ന കൂ​പ്പ​ണു​ക​ൾ എ​ന്നി​വ ത​യാ​റാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ബൂ​ത്ത്, മ​ണ്ഡ​ലം, ​േബ്ലാ​ക്ക്​​ ത​ല​ങ്ങ​ളി​ൽ സ​മ്മേ​ള​നം ന​ട​ത്താ​തെ അ​ന​വ​സ​ര​ത്തി​ൽ ജി​ല്ല സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ എം.​എം. ഹ​സ​ൻ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്ന ക​ടു​ത്ത​നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. ഡി.​സി.​സി യോ​ഗം കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മ്പാ​ന്നൂ​ർ ര​വി സം​ഘ​ട​നാ ​െത​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ‌, എം.​സി. ജോ​സ്, ഡി.​സി.​സി നേ​താ​ക്ക​ളാ​യ പി.​ജി. ദേ​വ്, അ​ഡ്വ. സു​ബ്ബ​യ്യ റാ​യി, ശാ​ന്ത​മ ഫി​ലി​പ്, പി.​കെ. ഫൈ​സ​ൽ, പി.​വി. സു​ര​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ൻ സ്വാ​ഗ​ത​വും വി​നോ​ദ് കു​മാ​ർ‌ പ​ള്ള​യി​ൽ വീ​ട് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story