Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2017 2:52 PM GMT Updated On
date_range 2017-05-03T20:22:16+05:30ഇസ്ലാമിക ശരീഅത്ത് ജില്ല സംഗമം: മുത്തലാഖ് പ്രചാരണങ്ങളെ യഥാർഥ ശരീഅത്ത് ചർച്ചക്ക് പ്രയോജനപ്പെടുത്തണം- –പ്രഫ. മുഹമ്മദ് സുലൈമാൻ
text_fieldsകാസര്‍കോട്: മുത്തലാഖിെൻറ പേരിലുള്ള ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളെ യഥാർഥ ഇസ്ലാമിക ശരീഅത്ത് സമൂഹത്തിൽ ചർച്ചയാക്കാനും അവതരിപ്പിക്കാനുമുള്ള അവസരമായി പ്രയോജനപ്പെടുത്താൻ മുസ്ലിം സമൂഹം ശ്രമിക്കണമെന്ന് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ.മുഹമ്മദ് സുലൈമാൻ. സംതൃപ്ത കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത് എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ദേശീയ കാമ്പയിനിെൻറ ഭാഗമായുള്ള ജില്ല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പൽ സിദ്ദീഖ് നദ്വി ചേരൂർ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ, ബി.പി ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി.പി. മുസ്തഫ, സഹീദ് എലങ്കല്, ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ബഷീർ ശിവപുരം തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.
Next Story