Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2017 2:52 PM GMT Updated On
date_range 2017-05-03T20:22:16+05:30മള്ളങ്കൈ അപകടം സുലൈഖക്കും മുഫീദക്കും കണ്ണീരോടെ വിട
text_fieldsമഞ്ചേശ്വരം: ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മള്ളങ്കൈ സ്വദേശി അന്തുഞ്ഞി ഹാജിയുടെ ഭാര്യ സുലൈഖ (60), സുലൈഖയുടെ മകൾ പരേതയായ കുബ്റ-മുഹമ്മദ് കുഞ്ഞി ദമ്പതികളുടെ മകൾ മറിയം മുഫീദ (17) എന്നിവരുടെ മയ്യിത്ത് ഖബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഉച്ചയോടെ മള്ളങ്കൈ ജുമാമസ്ജിദിലാണ് ഖബറടക്കിയത്. ഞായറാഴ്ച വൈകീട്ട് ആേറാടെ ബന്തിയോട് മള്ളങ്കൈ ദേശീയപാതയിലായിരുന്നു അപകടം. മംഗല്പാടി പി.എച്ച്.സിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്കാണ് ഇരുവരുടേയും മയ്യിത്ത് മള്ളങ്കൈയിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകീട്ട് പെര്‍വാഡ് കോട്ട മാളിയങ്കരയില്വെച്ച് വെട്ടേറ്റ നായ്ക്കാപ്പിലെ നൗഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി കുമ്പള ജില്ല സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ആള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ബംഗളൂരുവിൽ നടക്കുന്ന എൻട്രൻസ് പരീക്ഷക്കുവേണ്ടി മുഫീദ തിങ്കളാഴ്ച യാത്ര പുറപ്പെടാൻ ഒരുങ്ങുന്നതിനിടയിലാണ് അപകടം. യാത്രക്കുവേണ്ട സാധനസാമഗ്രികൾ എടുക്കാൻ കുടുംബസമേതം ഉപ്പളയിലേക്കുപോയി തിരിച്ചുവരുന്നതിനിടയിലാണ് അപകടം നടന്നത്. ചെറുപ്പത്തിലേ മാതാവ് കുബ്റ മരിച്ചതിനാൽ ഏകസഹോദരി അഫീദക്കൊപ്പം ഉമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് മുഫീദ കഴിഞ്ഞിരുന്നത്. കാറിലുണ്ടായിരുന്ന മുഫീദയുടെ സഹോദരി അഫീദ (13), ഫാത്തിമ (നാല്), അന്തുഹാജിയുടെ മകൻ ഹൈദറിെൻറ ഭാര്യ ഹന (23) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ ചികിത്സക്കുശേഷം ആശുപത്രി വിട്ടു.
Next Story