Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമ​ടി​ക്കൈ പു​ളി​ക്കാ​ൽ ...

മ​ടി​ക്കൈ പു​ളി​ക്കാ​ൽ ചാ​ൽ പാ​ലം അ​പ​ക​ടാ​വ​സ്​​ഥ​യി​ൽ

text_fields
bookmark_border
നീലേശ്വരം: മടിക്കൈ പഞ്ചായത്ത് പുളിക്കാൽ ചാലിന് കുറുകെ നിർമിച്ച പാലം കാലപ്പഴക്കംമൂലം അപകടാവസ്ഥയിൽ. 50 വർഷം മുമ്പ് നിർമിച്ച പാലത്തിെൻറ കൈവരികൾ പൂർണമായും തകർന്നു. പാലത്തിെൻറ അടിഭാഗത്ത് വിള്ളൽ വീണതുമൂലം കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്. സമീപത്തെ കൃഷിക്കായി ചാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മഴക്കാലമായാൽ റോഡും പാലവും വെള്ളത്തിലാകും. ഇതിലൂടെയുള്ള വാഹനങ്ങൾ പരമാവധി പതുക്കെയാണ് പോകുന്നത്. മാറിമാറി വന്ന സർക്കാറുകൾക്ക് മുന്നിൽ നിവേദനം നൽകിയെങ്കിലും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ അണക്കെട്ട് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story