Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 12:27 PM GMT Updated On
date_range 2017-06-04T17:57:21+05:30ദുരിതാശ്വാസ സഹായവും പട്ടയങ്ങളും വിതരണം ചെയ്തു
text_fieldsകാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായി 35 ലക്ഷം രൂപയും ഭൂരഹിതർക്ക് 30 പട്ടയങ്ങളും പുതിയ റേഷൻ കാർഡുകളും വിതരണം ചെയ്തു. ജില്ല ഇൻഫർമേഷൻ ഓഫിസിെൻറ വികസന ചിത്രപ്രദർശനം കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആനുകൂല്യ വിതരണം നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ എം. സുലൈഖ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് മുറിയനാവി, എൻ. ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ എച്ച്. റംഷീദ്, താലൂക്ക് സപ്ലൈ ഓഫിസർ യു. നാരായണൻ, ജോയൻറ് ആർ.ടി.ഒ എ.സി. ഷീബ, ഹോസ്ദുർഗ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ, ഗുണഭോക്താക്കൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. ഹോസ്ദുർഗ് തഹസിൽദാർ എ.കെ. രമേന്ദ്രൻ സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസ് അസിസ്റ്റൻറ് എഡിറ്റർ എം. മധുസൂദനൻ നന്ദിയും പറഞ്ഞു. ജില്ല ഇൻഫർമേഷൻ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, ആർ.ടി.ഒ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story