Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2017 11:59 AM GMT Updated On
date_range 2017-01-03T17:29:02+05:30നവംബര്‍ എട്ടിനുശേഷം സി.പി.എമ്മിന് ഭ്രാന്തായി -കെ. സുരേന്ദ്രന്‍
text_fieldsചീമേനി: നവംബര്‍ എട്ടിനുശേഷം സി.പി.എമ്മിന് ഭ്രാന്തായിരിക്കുകയാണെന്നും പാവപ്പെട്ടവന്‍െറ പാര്‍ട്ടിയെന്നവകാശപ്പെടുന്നവര്‍ നിക്ഷേപത്തിന്‍െറ മേല്‍ എന്തിനാണിത്ര വേവലാതിപ്പെടുന്നതെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. പ്രവര്‍ത്തന സ്വാതന്ത്യമാവശ്യപ്പെട്ട് ചെറുവത്തൂരില്‍നിന്നും ചീമേനിയിലേക്ക് സംഘടിപ്പിച്ച പദയാത്രയുടെ സമാപന പൊതുയോഗം ചീമേനി ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്നുപറഞ്ഞ് അധികാരത്തില്‍ വന്ന സി.പി.എം റേഷന്‍ കാര്‍ഡിലെ എ.പി.എല്‍, ബി.പി.എല്‍ അനുപാതം ശരിയാക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമില്ല. മോദിയെ വിമര്‍ശിക്കാന്‍ മാത്രമാണ് ധനമന്ത്രി ശ്രമിക്കുന്നത്. ചീമേനി ടൗണില്‍ കഴിഞ്ഞ 21ന് നടന്ന പൊതുയോഗം അലങ്കോലപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ബി.ജെ.പി പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചത്. ചീമേനി ആര്‍ക്കും സ്ത്രീധനം ലഭിച്ച ഭൂമിയല്ളെന്നും ഇവിടെ സി.പി.എമ്മിനെതിരെ പറയാന്‍ ആരും തയാറാകരുതെന്നത് ധാര്‍ഷ്ട്യമാണെന്നും പാര്‍ട്ടിപ്രവര്‍ത്തനം തടയാന്‍ ശ്രമിച്ചാല്‍ കൈയുംകെട്ടി നോക്കിയിരിക്കില്ളെന്നും എ.കെ.ജി സെന്‍ററിന്‍െറ വാതില്‍ ചവിട്ടിപ്പൊളിച്ചായാലും പ്രവര്‍ത്തിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് നികുതി കൊടുക്കുന്നവരാണ് തങ്ങളെന്നും ഇന്ത്യ ഭരിക്കുന്നത് പിണറായിയല്ല മോദിയാണെന്നും, അഖിലേന്ത്യ പാര്‍ട്ടിയായ ബി.ജെ.പിക്ക് പ്രവര്‍ത്തിക്കാന്‍ സി.പി.എം ആപ്പീസിലെ കടലാസ് ആവശ്യമില്ളെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ബളാല്‍ കുഞ്ഞിക്കണ്ണന്‍, എം. ഭാസ്കരന്‍, മധുസൂദനന്‍, മടിക്കൈ കമ്മാരന്‍, രവീശതന്ത്രി കുണ്ടാര്‍, പി.വി. രാമചന്ദ്രന്‍, ശോഭന, എ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
Next Story