പെര്‍ളയില്‍ പൊലീസ് സഹായകേന്ദ്രം തുറന്നു

11:59 AM
03/01/2017

ബദിയടുക്ക: പെര്‍ള ടൗണില്‍ പൊലീസ് സഹായ കേന്ദ്രം സ്ഥാപിച്ചു. പി.ബി. അബ്ദുറസാഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് രൂപവാണി ആര്‍.ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി തോംസണ്‍ ജോസ് മുഖ്യാതിഥിയായി. ഡിവൈ.എസ്.പി വി.എം. സുകുമാരന്‍, കെ.വി. വിട്ടല്‍ റൈ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പുട്ടപ്പ, അബൂബക്കര്‍ ഹാജി, എ.എ. ആയിഷ, അബൂബക്കര്‍ സിദ്ദീഖ് വളമുഗര്‍, ബി.എസ്. ഗാംഭീര്‍, രാമകൃഷ്ണ റൈ എന്നിവര്‍ സംസാരിച്ചു.
വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങത്തേ് സ്വാഗതവും ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ നന്ദിയും പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് ഗ്ളോബല്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടിയാണ് എയ്ഡ് പോസ്റ്റ് നിര്‍മിച്ച് നല്‍കിയത്.

COMMENTS