Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2016 12:00 PM GMT Updated On
date_range 2016-09-27T17:30:43+05:30മാധവേട്ടന് വിട... ആദരപൂര്‍വം
text_fieldsകാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്‍െറ രാഷ്ട്രീയ ജീവിതത്തെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത സ്വാതന്ത്ര്യസമര നായകനായ ഗാന്ധിയന്‍ കമ്യൂണിസ്റ്റ് കെ. മാധവന് ജന്മനാട് ആദരപൂര്‍വം വിടയേകി. ജീവിതാന്ത്യത്തിന് തൊട്ടുമുമ്പുവരെ പ്രായാധിക്യം പ്രകടമാക്കാതെ പൊതുരംഗത്ത് തന്‍െറ സാന്നിധ്യമറിയിച്ചിരുന്ന മാധവേട്ടന്‍ 102ാം വയസ്സില്‍ വിടപറഞ്ഞപ്പോഴും നാട്ടുകാര്‍ അത് ഉള്‍ക്കൊള്ളാന്‍ മടിച്ചതുപോലെ തോന്നി. കെ. മാധവന്‍െറ അന്ത്യത്തോടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്‍െറ ജ്വലിക്കുന്ന ഓര്‍മകളുടെ ഒരധ്യായമാണ് പൊലിഞ്ഞത്. നഗരമായി വളരുന്നതിനുമുമ്പ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിന്‍െറ ആദ്യ ഭരണകര്‍ത്താവായി 16 വര്‍ഷക്കാലം ഭരണം നടത്തിയ കെ. മാധവന്‍െറ വിയോഗ വാര്‍ത്തയറിഞ്ഞ് അന്ത്യോപചാരമേകാന്‍ ജില്ലക്കകത്തും പുറത്തുനിന്നുമായി നാനാതുറകളിലെ ജനശതങ്ങളാണ് എത്തിച്ചേര്‍ന്നത്. സ്വകാര്യ ആശുപത്രിയില്‍നിന്ന് രാവിലെ വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം പിന്നീട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ട് മൂന്നു മണിയോടെ വിലാപയാത്രയായി നെല്ലിക്കാട്ടെ വീട്ടുവളപ്പിലത്തെിച്ച ശേഷമാണ് അന്ത്യോപചാര ചടങ്ങുകള്‍ നടത്തിയത്. വീട്ടിലും ടൗണ്‍ഹാളിലും അവസാനമായി ഒരുനോക്കുകാണാന്‍ വന്‍ ജനാവലിയത്തെി. വിലാപയാത്രയിലും ആയിരങ്ങള്‍ പങ്കെടുത്തു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ രാവിലെ മുതല്‍ സംസ്കാര ചടങ്ങ് അവസാനിക്കുംവരെ സ്ഥലത്തുണ്ടായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മിനിഞ്ഞാന്ന് രാത്രി തിരുവനന്തപുരത്തത്തെിയ അദ്ദേഹം മരണവാര്‍ത്ത അറിഞ്ഞയുടന്‍ കാറില്‍ മടങ്ങി തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടത്തെുകയായിരുന്നു. പി. കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, സിന്‍ഡിക്കേറ്റ് അംഗം വി.പി.പി. മുസ്തഫ, സബ്കലക്ടര്‍ മൃണ്‍മയി ജോഷി, നഗരസഭാ ചെയര്‍മാന്മാരായ വി.വി. രമേശന്‍, പ്രഫ. കെ.പി. ജയരാജന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി. ജയരാജന്‍, എം.വി. ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സത്യന്‍ മൊകേരി, എ.കെ. നാരായണന്‍, കെ.പി. സതീഷ്ചന്ദ്രന്‍, സി.എന്‍. ചന്ദ്രന്‍, പി. രാമകൃഷ്ണന്‍, മടിക്കൈ കമ്മാരന്‍, എ.വി. രാമകൃഷ്ണന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് പി. നമ്പ്യാര്‍, അഡ്വ. എം.സി. ജോസ്, അഡ്വ. കെ. ശ്രീകാന്ത്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം. പൊക്ളന്‍, പി.ജി. ദേവ്, അഡ്വ. ടി.കെ. സുധാകരന്‍, പി.കെ. ഫൈസല്‍, പി. രാഘവന്‍, വി.കെ. രാജന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ. മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സി. ബാലന്‍, കെ. കുഞ്ഞിരാമന്‍, എം. കുമാരന്‍, കെ.വി. കുഞ്ഞിരാമന്‍, സി.എച്ച്. കുഞ്ഞമ്പു, പി. രാഘവന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമാരായ പി.പി. ശ്യാമളാദേവി, ഇ. പത്മാവതി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ എം. ഗൗരി, പി. രാജന്‍, ഓമന രാമചന്ദ്രന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ. രമേന്ദ്രന്‍, അഡീഷനല്‍ തഹസില്‍ദാര്‍ കെ. നാരായണന്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.ആര്‍. കണ്ണന്‍, സി.കെ. നാരായണന്‍, എ.ഡി.എം കെ. അംബുജാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, എഴുത്തുകാരായ സി.വി. ബാലകൃഷ്ണന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, എം.എ. റഹ്മാന്‍, മാധവന്‍ പുറച്ചേരി, രാധാകൃഷ്ണന്‍ പെരുമ്പള, വി.വി. പ്രഭാകരന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ആര്‍ട്ടിസ്റ്റ് ടി. രാഘവന്‍, മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ മക്കളായ പി. രാധ ടീച്ചര്‍, വി. രവീന്ദ്രന്‍ നായര്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ. വര്‍ഗീസ്, കാസര്‍കോട് പ്രസ്ക്ളബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, ബസ് ഓണേഴ്സ് അസോസിയേഷനുവേണ്ടി സത്യന്‍ പൂച്ചക്കാട്, ഗോകുല്‍ദാസ് കമ്മത്ത് തുടങ്ങി നിരവധിയാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനത്തെിയത്. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കുവേണ്ടി കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി കെ.പി. കുഞ്ഞിക്കണ്ണനും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുവേണ്ടി നിര്‍വാഹക സമിതിയംഗം അഡ്വ. എം.സി. ജോസും ജില്ലാ പൊലീസ് മേധാവിക്കുവേണ്ടി ഡിവൈ.എസ്.പി പി. ദാമോദരനും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Next Story