Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനീലേശ്വരം കൃഷിഭവനില്‍...

നീലേശ്വരം കൃഷിഭവനില്‍ ശേഖരിച്ച പച്ചത്തേങ്ങ നശിക്കുന്നു

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം കൃഷിഭവനില്‍ സംഭരിച്ച പച്ചത്തേങ്ങ ചീഞ്ഞുനശിച്ച് ദുര്‍ഗന്ധം വമിക്കുന്നു. നൂറുകണക്കിന് ചാക്കുകളിലായി ശേഖരിച്ച പച്ചത്തേങ്ങ കുന്നുപോലെ കൃഷിഭവന്‍ വരാന്തയില്‍ കെട്ടിക്കിടക്കുകയാണ്. കൃഷിഭവനുകളില്‍നിന്ന് ശേഖരിക്കുന്ന തേങ്ങ കോഴിക്കോട്ടുള്ള കൃഷിഭവന്‍െറ ഗോഡൗണിലേക്കാണ് അയക്കാറുള്ളത്. എന്നാല്‍, ഇവിടെ സംഭരിച്ച തേങ്ങ ഗോഡൗണ്‍ നിറഞ്ഞതോടെയാണ് കയറ്റിയയക്കാന്‍ പറ്റാതായത്. തേങ്ങ കെട്ടിക്കിടക്കുന്നതും ചീഞ്ഞുനാറുന്നതും കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസില്‍ എത്തുന്നവര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. പൊതുവിപണിയേക്കാള്‍ വില കൂടുതല്‍ കൃഷിഭവന്‍ നല്‍കുന്നതിനാല്‍ കര്‍ഷകര്‍ തേങ്ങ എത്തിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍, തേങ്ങയുടെ പണം നല്‍കാന്‍ ബാക്കികിടക്കുന്നത് കര്‍ഷകരെയും വലക്കുകയാണ്. കെട്ടിക്കിടക്കുന്ന പച്ചത്തേങ്ങ കയറ്റിയയക്കാനുള്ള നടപടി കൃഷിവകുപ്പ് അധികൃതര്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story