Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2016 10:14 AM GMT Updated On
date_range 2016-09-16T15:44:46+05:30അമിത വേഗത: ചന്ദ്രഗിരി പാതയില്‍ നിരീക്ഷണം ശക്തം
text_fieldsഉദുമ: കാഞ്ഞങ്ങാട് -കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങളും നിയന്ത്രിക്കുന്നതിന് പൊലീസ്, ആര്‍.ടി.ഒ നിരീക്ഷണം ശക്തമാക്കി. ചന്ദ്രഗിരി വഴിയുള്ള ഈ പാതയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കാറുകള്‍ക്ക് 80 കിലോ മീറ്ററും ഇരുചക്ര വാഹനങ്ങള്‍ക്ക് 70 കിലോ മീറ്ററുമാണ് പരമാവധി വേഗതയയി അനുവദിച്ചതെന്ന് ആര്‍.ടി.ഒ ബാലകൃഷ്ണന്‍ പറഞ്ഞു. അമിതവേഗക്കാരെ പിടികൂടാന്‍ റഡാര്‍ ലേസര്‍ സംവിധാനമുള്ള ഇന്‍റര്‍സെപ്ടര്‍ വാഹനം പട്രോളിങ് സജീവമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത്തരത്തില്‍ 25 വാഹനങ്ങള്‍ക്ക് പിഴയീടാക്കി. ലൈസന്‍സില്ലാത്തതിന്‍െറ പേരില്‍ 12ഉം ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഇല്ലാത്തതിന്‍െറ പേരില്‍ 40ഉം പേര്‍ക്കെതിരെ നടപടിയെടുത്തതായും അധികൃതര്‍ അറിയിച്ചു. ഈ റൂട്ടില്‍ 13 കേന്ദ്രങ്ങളില്‍ കാമറ സ്ഥാപിക്കണമെന്ന അഭ്യര്‍ഥന സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ വേഗത കുറക്കാന്‍ സാധിക്കുകയുള്ളൂ. ചെമ്മനാട്, കളനാട്, പാലക്കുന്ന്, പള്ളിക്കര, ബേക്കല്‍, പൂച്ചക്കാട്, അജാനൂര്‍ തുടങ്ങിയ ഇടങ്ങളിലൂടെയാണ് കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡ് കടന്ന് പോകുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന പ്രദേശങ്ങളും കൂടിയാണിത്.
Next Story