Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജയില്‍ സാക്ഷരതാ...

ജയില്‍ സാക്ഷരതാ പരിപാടി ഇന്ന് തുടങ്ങും

text_fields
bookmark_border
കാസര്‍കോട്: ജില്ലാ സാക്ഷരതാ മിഷന്‍െറയും ജയില്‍ വകുപ്പിന്‍െറയും നേതൃത്വത്തില്‍ ജയില്‍ അന്തേവാസികള്‍ക്കായി സാക്ഷരതാ തുല്യതാ ക്ളാസുകളും തൊഴില്‍ പരിശീലനവും നടത്തും. ജില്ലയിലെ പരിപാടിക്ക് ഇന്ന് സ്പെഷല്‍ സബ്ജയിലില്‍ തുടക്കമാവും. തടവുകാരുടെ വിദ്യാഭ്യാസ-സാമൂഹിക നിലവാരം ഉയര്‍ത്തുകയാണ് പദ്ധതി ലക്ഷ്യം. ഇന്ന് ഉച്ചക്കുശേഷം മൂന്നിന് കാസര്‍കോട് സ്പെഷല്‍ സബ്ജയിലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. ജയില്‍ വകുപ്പ് റീജനല്‍ സെല്‍ വെല്‍ഫെയര്‍ വകുപ്പ് ഓഫിസര്‍ വി.പി. സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. സിറാജ്, സബ്ജയില്‍ സൂപ്രണ്ട് പി. ബാലകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ ന്യൂനപക്ഷ കോഓഡിനേറ്റര്‍ ഷാജു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story