Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസൂനാമി മോക്ഡ്രില്‍:...

സൂനാമി മോക്ഡ്രില്‍: സേനാംഗങ്ങള്‍ ഇന്ന് ലൈറ്റ്ഹൗസ് കടപ്പുറത്ത്

text_fields
bookmark_border
കാസര്‍കോട്: സൂനാമി ദുരന്ത നിവാരണ തയാറെടുപ്പ് പരിശീലനത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് രാവിലെ 11.30 മുതല്‍ മോക്ഡ്രില്‍ നടത്തും. ദേശീയ ദുരന്ത പ്രതികരണ സേന, പൊലീസ്, തീരദേശ സേന, ഫയര്‍ഫോഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് തീരദേശ വാസികള്‍ക്ക് ബോധവത്കരണം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക്ഡ്രില്‍ നടത്തുന്നത്. എട്ടിന് സൂനാമി മുന്നറിയിപ്പ് ലഭിച്ചാല്‍ കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തീരത്തുനിന്ന് 100 മീറ്ററിനുള്ളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും വീടുകളില്‍നിന്ന് ഒഴിപ്പിക്കും. തുടര്‍ന്ന് ഈ പ്രദേശം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാകും. ഫയര്‍ഫോഴ്സും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തും. ഇത്തരം ഒഴിപ്പിക്കല്‍ പ്രക്രിയ നടത്താന്‍ ദുരന്ത പ്രതികരണ സമയത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ദുരന്ത നിവാരണ അതോറിറ്റി, തീരദേശ പൊലീസ്, ദേശീയ ദുരന്തപ്രതികരണ സംഘം, ആര്‍മി, അഗ്നിശമന രക്ഷാസേന, ലോക്കല്‍ പൊലീസ്, ആരോഗ്യ വിഭാഗം, റവന്യൂ, ഫിഷറീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story