Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.പി.ഐ ബ്രാഞ്ച്...

സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം പ്രതിഷേധ പ്രകടനത്തിനുനേരെ ആക്രമണം

text_fields
bookmark_border
ബദിയഡുക്ക : സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിപ്പരിക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് ബദിയഡുക്ക ടൗണില്‍ പ്രകടനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി (50), നാരായണന്‍ പൊയ്യക്കണ്ടം (40), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഇസഹാക്ക് (26), അബ്ദുല്ലക്കുഞ്ഞി ഉക്കിനടുക്ക (45) എന്നിവരെ പരിക്കുകളോടെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ള റോഡിലെ സി.പി.എം ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം മുകളിലെ ബസാറില്‍ സമാപിച്ച് പ്രവര്‍ത്തകര്‍ തിരികെ വരുമ്പോഴാണ് സര്‍ക്കിളിന് സമീപത്ത് ഗണേശോത്സവ ഘോഷയാത്രയിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ജഗന്നാഥ ഷെട്ടിക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകുന്നേരം നാലിന് ബദിയടുക്കയില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story