Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമാലിന്യം നീക്കിയില്ല:...

മാലിന്യം നീക്കിയില്ല: ഉദ്യാവറില്‍ പകര്‍ച്ചവ്യാധി ഭീഷണി

text_fields
bookmark_border
മഞ്ചേശ്വരം: മാസങ്ങളായി മാലിന്യം നീക്കാത്തതിനാല്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 20ാം വാര്‍ഡായ ഉദ്യാവറില്‍ പകര്‍ച്ചവ്യാധി ഭീഷണി. സര്‍ക്കാര്‍ അധീനതയിലുള്ള ഉദ്യാവറിലെ പഞ്ചായത്ത് റോഡിന് സമീപമാണ് മാലിന്യനിക്ഷേപം. ഇവിടെ മാലിന്യം തള്ളരുതെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം പഞ്ചായത്ത് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. മാലിന്യ നിക്ഷേപത്തിന് സമീപമുള്ള അങ്കണവാടിയില്‍ 20ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. മാലിന്യത്തിന് തീയിടുന്നതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മാലിന്യം കാക്കകളും മറ്റും സമീപത്തെ കിണറുകളില്‍ കൊണ്ടിടുന്നതും പതിവാണ്. മാലിന്യം നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാവാത്തതിനാല്‍ നാട്ടുകാര്‍ പത്തുമാസം മുമ്പ് മാലിന്യം നീക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story