Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2016 10:54 AM GMT Updated On
date_range 4 Sep 2016 10:54 AM GMT‘നമുക്ക് ജാതിയില്ല’ വിളംബരവുമായി കോണ്‍ഗ്രസും
text_fieldsbookmark_border
കാസര്‍കോട്: ശ്രീനാരായണഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ എന്ന വിളംബരത്തിന്‍െറ ശതാബ്ദിയോടനുബന്ധിച്ച് ശ്രീനാരായണഗുരു സമാധി ദിനമായ സെപ്റ്റംബര്‍ 21ന് ശ്രീനാരായണഗുരു സന്ദേശയാത്ര നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. 21ന് തൃക്കരിപ്പൂരില്‍നിന്നും കാസര്‍കോട്ടുനിന്നും ഗുരുദേവന്‍െറ സന്ദേശമുയര്‍ത്തി രണ്ട് മേഖലാ പദയാത്രകള്‍ നടത്തും. കാസര്‍കോട്ടുനിന്നും ആരംഭിക്കുന്ന യാത്ര ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ. ശ്രീധരനും തൃക്കരിപ്പൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണനും നയിക്കും. രണ്ട് ജാഥകളും കാഞ്ഞങ്ങാട്ട് സംഗമിച്ച് പൊതുസമ്മേളനത്തോടുകൂടി സമാപിക്കും. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്, ഭാരവാഹികളായ പി.കെ. ഫൈസല്‍, ഹക്കീം കുന്നില്‍, പി.ജി. ദേവ്, അഡ്വ. ഗോവിന്ദന് നായര്‍, എം.സി. പ്രഭാകരന്, ജെ.എസ്. സോമശേഖരന്‍, കെ.പി. പ്രകാശന്, ധന്യ സുരേഷ്, പി.വി. സുരേഷ്, വി.ആര്. വിദ്യാസാഗര്‍, സി.വി. ജെയിംസ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, സുന്ദര ആരിക്കാടി, മാമുനി വിജയന്, കെ.വി. സുധാകരന്, കേശവ പ്രസാദ്, ഹരീഷ് പി. നായര്‍, സെബാസ്റ്റ്യന്‍ പതാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story