Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2016 12:58 PM GMT Updated On
date_range 2016-11-05T18:28:20+05:30ഇതര സംസ്ഥാനങ്ങളിലെ ചികിത്സക്ക് കാരുണ്യസഹായം ലഭിക്കില്ളെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsകാസര്‍കോട്: സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളില്‍ നടത്തുന്ന ചികിത്സക്ക് കാരുണ്യ ബെനവലന്‍റ് ഫണ്ട് സ്കീമില്‍നിന്ന് തുക അനുവദിക്കാന്‍ വ്യവസ്ഥയില്ളെന്ന് ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മംഗലാപുരം കെ.എം.സി ആശുപത്രിയില്‍നിന്ന് ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനായ പള്ളിക്കരയിലെ പി.പി. മുഹസിന്‍ സമര്‍പ്പിച്ച പരാതിയില്‍ കമീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ധനസെക്രട്ടറിയുടെ വിശദീകരണം. ഇതര സംസ്ഥാന ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ള കേസുകളില്‍ കാരുണ്യസഹായം അനുവദിച്ചിട്ടുണ്ടെങ്കില്‍ പരാതിക്കാരനും തുക അനുവദിക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വിവേചനം മനുഷ്യാവകാശ ലംഘനമാണ്. പരാതിക്കാരന്‍ തെളിവുസഹിതം നോഡല്‍ ഓഫിസറെയും ധന സെക്രട്ടറിയെയും സമീപിക്കണം. സമാന സാഹചര്യങ്ങളില്‍ ധനസഹായം അനുവദിച്ചിട്ടുണ്ടെങ്കില്‍ പരാതിക്കാരന്‍െറ അപേക്ഷയും അനുകൂലമായി പരിഗണിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
Next Story