Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2016 10:19 AM GMT Updated On
date_range 2016-05-29T15:49:48+05:30മന്ത്രി ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട്ട് വരവേല്‍പ്
text_fieldsകാഞ്ഞങ്ങാട്: പുതുതായി റവന്യൂ മന്ത്രിയായി തെരഞ്ഞടുക്കപ്പെട്ട ഇ. ചന്ദ്രശേഖരന് നിയോജക മണ്ഡലത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. രാവിലെ 10.15ഓടെ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ചന്ദ്രശേഖരന് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ഹൃദ്യമായ വര വേല്‍പാണ് നല്‍കിയത്. ചന്ദ്രശേഖരനെ സ്വീകരിക്കാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍, വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി. കൃഷ്ണന്‍, കെ.വി. കൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടിവ് അംഗം ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, സി.പി.എം നേതാക്കളായ എ.കെ. നാരായണന്‍, എം. പൊക്ളന്‍, ടി.കെ. രവി, ടി. കോരന്‍, എല്‍.ഡി.എഫിന്‍െറ മറ്റു നേതാക്കളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം.എം. ലത്തീഫ്, സി.വി. ദാമോദരന്‍, സുരേഷ് പുതിയേടത്ത്, പി. രാജന്‍, സി.പി. ബാബു, ജോസ് വടകര, കെ.പി. നാരായണ്‍ എന്നിവര്‍ എത്തിയിരുന്നു. പിന്നീട് പ്രസ്ഫോറത്തില്‍ മുഖാമുഖത്തില്‍ സംബന്ധിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യസമര സേനാനി കെ. മാധവേട്ടന്‍െറ വീട്ടിലത്തെി ആദരവ് ഏറ്റുവാങ്ങി.
Next Story