Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 11:51 AM GMT Updated On
date_range 2016-05-28T17:21:33+05:30നീലേശ്വരം ജൈവോത്സവത്തിന് തിരക്കേറുന്നു
text_fieldsനീലേശ്വരം: ജൈവ കാര്‍ഷിക സംസ്കൃതിയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി നഗരസഭയുടെ നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നടക്കുന്ന ജൈവോത്സവത്തില്‍ ജനത്തിരക്കേറുന്നു. രണ്ടാംദിവസമായ വെള്ളിയാഴ്ച രാവിലെ 10ന് ജീവനപദ്ധതി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നടുന്നതിന് വനംവകുപ്പും നഗരസഭയും ചേര്‍ന്ന് നടപ്പാക്കുന്ന നഗരവനം പദ്ധതി കാര്‍ഷിക കോളജ് ഫാം സൂപ്രണ്ട് പി.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 5000 ഒൗഷധ സസ്യങ്ങള്‍ തയാറാക്കിയ പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി.വി. ദിവാകരന്‍ കടിഞ്ഞിമൂലയെ നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രാധ അധ്യക്ഷത വഹിച്ചു. നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. രാധാകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ സി.സി. കുഞ്ഞിക്കണ്ണന്‍, ഷെഷാബി എന്നിവരും മാമുനി ചന്തന്‍, വി.ഡി. ജോസഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.കെ. ലോഹിതാക്ഷന്‍ എന്നിവരും സംസാരിച്ചു. ഉച്ച രണ്ടിന് പരിസ്ഥിതി സംരക്ഷണം തൊഴിലുറപ്പ് പദ്ധതിയിലൂടെ എന്ന വിഷയത്തെ അധികരിച്ച് ജൈവ കാര്‍ഷിക സെമിനാര്‍ കര്‍ഷക സമിതി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈക്കട, തൊഴിലുറപ്പ് മുന്‍ ഓംബുഡ്സ്മാന്‍ കെ. മധുസൂദനന്‍ എന്നിവര്‍ ക്ളാസെടുത്തു. വൈകീട്ട് അഞ്ചിന് കഫേ കുടുംബശ്രീ കലാമേള കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. രേണുക അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. രാധ, എം. ലത, വി.വി. സീമ എന്നിവരും സംസാരിച്ചു.
Next Story