Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആഹ്ളാദപ്രകടനത്തിനിടെ...

ആഹ്ളാദപ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റു

text_fields
bookmark_border
ഉദുമ: ഉദുമ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. കുഞ്ഞിരാമന്‍െറ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനം നടത്തുന്നതിനിടെ സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 45ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനായ പള്ളിക്കരയിലെ പ്രദീപിന്‍െറ പരാതി പ്രകാരമാണ് കേസ്. വ്യാഴാഴ്ച വൈകീട്ട് പള്ളിക്കരയിലാണ് സംഭവം. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി നീങ്ങുന്നതിനിടെ ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. പ്രദീപിന്‍െറ മുഖത്ത് കഠാരകൊണ്ടുള്ള കുത്തേല്‍ക്കുകയായിരുന്നു. മറ്റ് ഏതാനും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് പൊലീസത്തെി കുഴപ്പക്കാരെ സ്ഥലത്തുനിന്ന് നീക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story