Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2016 11:23 AM GMT Updated On
date_range 29 March 2016 11:23 AM GMTമഞ്ചേശ്വരത്തും ഉപ്പളയിലും വൈദ്യുതി മുടങ്ങി
text_fieldsbookmark_border
മഞ്ചേശ്വരം: കര്‍ണാടകയില്‍ നിന്നുള്ള വൈദ്യുതി ലഭ്യത തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങളില്‍ ഞായറാഴ്ച വൈകീട്ട് മുതല്‍ വൈദ്യുതി മുടങ്ങിയത് നാട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. മഞ്ചേശ്വരം, കുബണൂര്‍ സബ്സ്റ്റേഷന് പരിധിയില്‍പെട്ട സ്ഥലങ്ങളിലാണ് വൈദ്യുതി തടസ്സം നേരിട്ടത്. കര്‍ണാടകയില്‍ നിന്നുള്ള വൈദ്യുതിക്ക് തടസ്സമുണ്ടാകുന്ന കാര്യം നേരത്തേ അധികൃതര്‍ അറിയിക്കാത്തത് പൊതുജനങ്ങള്‍ക്ക് ദുരിതമായി. ഞായറാഴ്ച വൈകീട്ട് മുതലുണ്ടായ വൈദ്യുതി തടസ്സം രാത്രി വൈകിയും പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. 36 ഡിഗ്രിയില്‍ കൂടുതലാണ് ഇവിടെ താപനില. ഫാന്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത് കുഞ്ഞുങ്ങളെയാണ് ഏറെ ദുരിതത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story