Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2016 10:43 AM GMT Updated On
date_range 2016-03-06T16:13:17+05:30ചെങ്കളയില്‍ ഉപതെരഞ്ഞെടുപ്പിനിടെ ലീഗ്–സി.പി.എം സംഘര്‍ഷം
text_fieldsചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ 13ാം വാര്‍ഡായ ചെങ്കള വെസ്റ്റില്‍ ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിനിടെ ലീഗ്-സി.പി.എം സംഘര്‍ഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. രണ്ട് പൊലീസുകാര്‍ക്കടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വോട്ട് ചെയ്യാനത്തെിയ ഒരാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡില്ളെന്നതിന്‍െറ പേരിലാണ് പ്രശ്നം ഉടലെടുത്തത്. സി.പി.എം ബൂത്ത് ഏജന്‍റായ ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം അബ്ദുറഹ്മാന്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദിച്ചുവെന്നാണ് ആരോപണം. വിവരമറിഞ്ഞ് കൂടുതല്‍ സി.പി.എം, ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ബൂത്തിലത്തെിയതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ധന്യവാദ് (40), ഏരിയാ കമ്മിറ്റി അംഗം ടി.എം.എ. കരീം, കെ. രവീന്ദ്രന്‍, എ. നാരായണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ലീഗ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി. ജില്ലാ പൊലീസ് ചീഫ് എ. ശ്രീനിവാസന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘമത്തെി ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ഉത്തരവിട്ടെങ്കിലും അവഗണിച്ചതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ യൂത്ത്ലീഗ് ശാഖാ പ്രസിഡന്‍റ് ചെര്‍ക്കളയിലെ അബ്ദുല്‍ ഖാദറിന് പരിക്കേറ്റിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യൂത്ത്ലീഗ് ശാഖാ പ്രസിഡന്‍റിനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതായി ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വനിതാ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് വോട്ടുചെയ്യാനത്തെിയ സ്ത്രീകളെപോലും ദ്രോഹിച്ചതായും ലീഗ് നേതാക്കള്‍ ആരോപിച്ചു. കള്ളവോട്ട് ചെയ്യാനത്തെിയവരെ പിടികൂടിയതിന്‍െറ നാണക്കേട് മറക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ അനാവശ്യമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സി.പി.എമ്മും ആരോപിച്ചു. പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരെ ചെങ്കള നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍കൊണ്ടുവന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെ പൊലീസ് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് ബലംപ്രയോഗിച്ച് ആശുപത്രിയില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതും ജനറല്‍ ആശുപത്രി പരിസരത്ത് സംഘര്‍ഷത്തിനിടയാക്കി. ലീഗ് നേതാക്കളായ സി.ടി. അഹ്മദ് അലി, എന്‍.എ. നെല്ലിക്കുന്ന്, മാഹിന്‍ കേളോട്ട്, മൂസ ബി. ചെര്‍ക്കള എന്നിവരത്തെി പ്രവര്‍ത്തകരെ സമാധാനിപ്പിച്ചതിനുശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.
Next Story