Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2016 10:43 AM GMT Updated On
date_range 2016-03-06T16:13:17+05:30പുളിംകൊച്ചി ചെമ്പംവയല്‍ മിനി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
text_fieldsരാജപുരം: മലയോരത്ത് മിനി ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും പദ്ധതി നടത്തിപ്പ് സ്ഥലം സന്ദര്‍ശിച്ചു. ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ വികസന ചെറുകിട വൈദ്യുതി പദ്ധതിക്കായി പനത്തടി പഞ്ചായത്തിലാണ് സ്ഥലം കണ്ടത്തെിയിരിക്കുന്നത്. പഞ്ചായത്തിന്‍െറ കഴിഞ്ഞ ഭരണസമിതിയാണ് പുളിംകൊച്ചി ചെമ്പംവയല്‍ ജലവൈദ്യുതി പദ്ധതിക്ക് നിര്‍ദേശമയച്ചത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. പനത്തടി പഞ്ചായത്തിലെ റാണിപുരത്തിന് സമീപം പുളിംകൊച്ചി പ്രദേശത്താണ് പദ്ധതിക്ക് സ്ഥലം കണ്ടത്തെിയിരിക്കുന്നത്. പുളിംകൊച്ചി പ്രദേശത്തുനിന്നും ഒഴുകിവരുന്ന ജലം ചെമ്പംവയലില്‍ സംഭരിച്ച് അവിടെനിന്നും ഒരുമീറ്റര്‍ വീതിയുള്ള കനാല്‍ വഴി ചെറുപനത്തടിയിലത്തെിച്ച് മിനിജലവൈദ്യുതി പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിയാണ് തയാറാക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍െറ നിര്‍ദേശപ്രകാരം കെ.എസ്.ഇ.ബിയാണ് പദ്ധതി നടപ്പാക്കുന്നത്. 17 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 70 ശതമാനം കേന്ദ്രസര്‍ക്കാറും 30 ശതമാനം ത്രിതല പഞ്ചായത്തുമാണ് വഹിക്കുന്നത്. പദ്ധതി ആരംഭിച്ചാല്‍ പ്രതിവര്‍ഷം 2.70 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇതിനായി ഏഴ് ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും പദ്ധതിക്ക് അംഗീകാരം കിട്ടുന്ന മുറക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാമെന്നും പനത്തടി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. പത്മാവതി, എം. നാരായണന്‍, പരപ്പ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. രാജന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. മോഹനന്‍, പഞ്ചായത്ത് മെംബര്‍മാരായ എം.സി. മാധവന്‍, ജി. ഷാജിലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. രാജ്മോഹനന്‍, കെ.എസ്.ഇ.ബി അസി. എക്സി. എന്‍ജിനീയര്‍ എം. കുഞ്ഞിരാമന്‍ എന്നിവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
Next Story