Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2016 4:08 PM IST Updated On
date_range 26 Jun 2016 4:08 PM ISTഓര്‍മയായത് പൊതുമണ്ഡലത്തിലെ സൗമ്യസാന്നിധ്യം
text_fieldsbookmark_border
തൃക്കരിപ്പൂര്‍: ഗാന്ധിയനും തൃക്കരിപ്പൂരിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പി.പി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി. അസുഖത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. അധ്യാപനത്തിലൂടെ പൊതുരംഗത്തത്തെിയ ഇദ്ദേഹം അടിയുറച്ച ഗാന്ധിയനായിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ബാധിച്ച അപചയത്തെ നിരന്തരം വിമര്‍ശിച്ചു. 1978ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ കോണ്‍ഗ്രസ് എസിന്‍െറയും എന്‍.സി.പിയുടെയും നേതൃനിരയിലത്തെി. ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയ സംശുദ്ധ പൊതുപ്രവര്‍ത്തനമായിരുന്നു മാസ്റ്ററുടെ മുഖമുദ്ര. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലയിലെ പ്രധാന സംഘാടകനായിരുന്നു. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. തൃക്കരിപ്പൂരില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. എളിമയും വിനയവും കൈമുതലാക്കിയ മാസ്റ്ററുടെ അഭിപ്രായങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയായിരുന്നു. സൗത് തൃക്കരിപ്പൂരില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഏറെ പരിശ്രമം നടത്തി. എന്നാല്‍, അനുവദിക്കപ്പെട്ട സ്റ്റേഷന്‍ രാഷ്ട്രീയ ചരടുവലികളെ തുടര്‍ന്ന് ഇല്ലാതാവുകയായിരുന്നു. മാസ്റ്ററുടെ നിര്യാണത്തില്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മുന്‍ മന്ത്രി ശങ്കരനാരായണപിള്ള, കോണ്‍ഗ്രസ് എസ് ദേശീയ സെക്രട്ടറി ടി.പി. പീതാംബരന്‍, സംസ്ഥാന സെക്രട്ടറി ഉഴവൂര്‍ വിജയന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ വസതിയിലത്തെി അനുശോചനമറിയിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, ടി.വി. ഗോവിന്ദന്‍, ഇ. കുഞ്ഞിരാമന്‍, വി.പി. ജാനകി, കെ.പി. കുഞ്ഞിക്കണ്ണന്‍, അഡ്വ. വി. ജയരാജ്, പി. കോരന്‍, ടി. കുഞ്ഞിരാമന്‍, എ. അമ്പൂഞ്ഞി, എം.സി. ജോസ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. അനുശോചന യോഗത്തില്‍ കെ.വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ, വി.പി.പി. മുസ്തഫ, കെ.കെ. രാജേന്ദ്രന്‍, അഡ്വ. സി.വി. ദാമോദരന്‍, ടി. കുഞ്ഞിരാമന്‍, സുരേഷ് പുതിയടുത്ത്, ജോണ്‍ ഐമന്‍, സത്താര്‍ വടക്കുമ്പാട്, ജ്യോതിബസു, ഇ. നാരായണന്‍, എം. രാമചന്ദ്രന്‍, എം.പി. കരുണാകരന്‍, ടി.വി. കുഞ്ഞികൃഷ്ണന്‍, കെ.വി. ജനാര്‍ദനന്‍, സി. ബാലന്‍, എം. ഗംഗാധരന്‍, കെ. ശശി, കെ.വി. അമ്പു, കെ. ശ്രീധരന്‍, പി. കുഞ്ഞിക്കണ്ണന്‍, കെ.വി. മുകുന്ദന്‍, പി.പി. അടിയോടി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story