Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2016 12:38 PM GMT Updated On
date_range 2016-06-25T18:08:17+05:30മുക്കുപണ്ടം തട്ടിപ്പ് അന്വേഷണത്തിനിടെ ജോ.രജിസ്ട്രാറെ സ്ഥലംമാറ്റി
text_fieldsകാസര്‍കോട്: സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ കാസര്‍കോട്ടെ സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാറെ സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ജോയന്‍റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ ജില്ലാ സഹകരണ ബാങ്കിന്‍െറ ജോയന്‍റ് രജിസ്ട്രാര്‍ പദവിയിലേക്കാണ് മാറ്റിയത്. ജില്ലയില്‍ ചുമതലയേറ്റ് മൂന്നുമാസത്തിനകമുണ്ടായ മാറ്റം കോടികളുടെ തിരിമറി കണ്ടത്തെിയ മുക്കുപണ്ടം തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്‍െറ തുടര്‍നടപടികളെ ബാധിച്ചേക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി 4.06 കോടിയുടെ തട്ടിപ്പ് നടത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പണമിടപാട് സ്ഥാപനങ്ങളിലും ജോയന്‍റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തിവരുകയായിരുന്നു. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ജോയന്‍റ് രജിസ്്രടാര്‍ നിയോഗിച്ച സംഘം നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടത്തെിയതിനെ തുടര്‍ന്നാണ് മുട്ടത്തൊടി ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതിപ്പെടാന്‍ തയാറായത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള നാല് ബാങ്കുകളിലായി 5.72 കോടി രൂപയുടെ തട്ടിപ്പാണ് ഇതിനകം സഹകരണ വകുപ്പിന് കണ്ടത്തൊനായത്. ഇതില്‍ പലതും പൊലീസിന് മുന്നില്‍ എത്തിയിട്ടില്ല. ജില്ലയിലെ 63 സഹകരണബാങ്കുകളില്‍ 46 എണ്ണത്തിലും അവയുടെ 98 ശാഖകളിലും ജില്ലാ ബാങ്കിന്‍െറ 44ല്‍ 38 ശാഖകളിലും രണ്ട് അര്‍ബന്‍ ബാങ്കുകള്‍, നാല് കാര്‍ഷിക വികസന ബാങ്കുകള്‍, 50 മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലും ജോ.രജിസ്ട്രര്‍ നിയോഗിച്ച സംഘം ഇതിനകം പരിശോധന പൂര്‍ത്തിയാക്കി. 17 സഹകരണ ബാങ്കുകളിലും ജില്ലാ ബാങ്കിന്‍െറ ആറ് ശാഖകളിലും 15 മറ്റ് സഹകരണ സ്ഥാപനങ്ങളിലും പരിശോധന ബാക്കിയുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം. വകുപ്പ് തല അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക് നീളാതെ മരവിപ്പിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണിതെന്ന് സംശയിക്കുന്നു. നേരത്തേ കണ്ണൂരില്‍ സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ ആയിരുന്ന സുരേന്ദ്രനെ കോണ്‍ഗ്രസിലെ ഗ്രൂപ് കളിയുടെ ഭാഗമായി 2015 ഡിസംബറില്‍ വയനാട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് കാസര്‍കോട്ടേക്ക് മാറ്റമുണ്ടായത്. മുക്കു പണ്ടം തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതികളില്‍ ചിലരെ വിട്ടയക്കാന്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അന്വേഷണ സംഘം വഴങ്ങിയിരുന്നില്ല. സി.പി.എം അനുകൂല സംഘടനയായ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍െറ മുന്‍ നേതാവായ സുരേന്ദ്രന്‍ കണ്ണൂരില്‍ ജോ. രജിസ്ട്രാര്‍ ആയിരിക്കെ ചില സഹകരണ സ്ഥാപനങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായി. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്തും പലതവണ സ്ഥലംമാറ്റം ഉണ്ടായിട്ടുണ്ട്.
Next Story