Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2016 3:08 PM IST Updated On
date_range 16 Jun 2016 3:08 PM ISTമാലിന്യ നിക്ഷേപ കേന്ദ്രമായി നഗരം
text_fieldsbookmark_border
കാസര്‍കോട്: നഗരത്തിലെ മുക്കിലും മൂലയിലും മാലിന്യക്കൂമ്പാരങ്ങള്‍ നിറയുന്നു. റോഡില്‍ പോലും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതു കാണാം. കടകളിലെയും വീടുകളിലെയും കശാപ്പു ശാലകളിലെയും മാലിന്യങ്ങളൊക്കെയും നഗരത്തിലേക്ക് തിരിച്ചത്തെുന്ന കാഴ്ചയാണെങ്ങും. നഗരസഭാ ഓഫിസിന് മുന്നില്‍ വരെ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടു. മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതാണ് കാസര്‍കോട് മാലിന്യ നഗരമായി മാറാന്‍ കാരണമായത്. മാലിന്യ നിര്‍മാര്‍ജനത്തിന് ആവിഷ്കരിച്ച പദ്ധതികളൊന്നും വിജയത്തിലത്തെിക്കാനായില്ല. നഗരത്തില്‍ പ്രതിമാസം 150 ടണ്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. മധൂര്‍ പഞ്ചായത്തിലെ കേളുഗുഡ്ഡെയിലാണ് ഇത് കൊണ്ടുപോയി തള്ളിയിരുന്നത്. നാട്ടുകാര്‍ തടയുന്നതിനാല്‍ കഴിഞ്ഞ നാലു വര്‍ഷമായി കേളുഗുഡ്ഡെയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് നഗരസഭയുടെ മാലിന്യ ലോറികള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. പകരം മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമൊരുക്കാനും നഗരസഭക്ക് സാധിച്ചില്ല. മധൂര്‍ കൊല്ലങ്കാനയില്‍ മാലിന്യം തള്ളാന്‍ സ്ഥലം വിലക്ക് വാങ്ങിയെങ്കിലും പഞ്ചായത്ത് സമ്മതപത്രം നല്‍കാന്‍ തയാറാകാത്തതിനാല്‍ ഈ നീക്കവും നടപ്പായില്ല. ഇതത്തേുടര്‍ന്ന് മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കാനായിരുന്നു നഗരസഭയുടെ തീരുമാനം. വേര്‍തിരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങള്‍ റീ സൈക്ളിങ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ഇതോടൊപ്പം നഗരത്തിലെ 5000 കുടുംബങ്ങളില്‍ 3000 വീട്ടുകാര്‍ക്ക് പൈപ്പ് കമ്പോസ്റ്റ് സാമഗ്രികളും നല്‍കി. ശേഷിച്ച 2000 കുടുംബങ്ങള്‍ക്ക് കിട്ടിയില്ല. വ്യവസായ എസ്റ്റേറ്റില്‍ മാലിന്യം കത്തിച്ചുകളയാന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചെങ്കിലും ഇതിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമായില്ല. മാലിന്യം ഇല്ലാതാക്കാന്‍ അവ കത്തിച്ചു കളയുകയെന്നതായിരുന്നു നഗരസഭാധികൃതര്‍ കണ്ടത്തെിയ മാര്‍ഗം. പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് ഇതും നിര്‍ത്തലാക്കേണ്ടിവന്നു. ഇതോടെയാണ് നഗരം പരക്കെ മാലിന്യ നിക്ഷേപ കേന്ദ്രമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story