Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2016 12:02 PM GMT Updated On
date_range 2016-06-15T17:32:59+05:30സിവില്‍ സ്റ്റേഷനിലെ ഓഫിസും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ നടപടി
text_fieldsകാസര്‍കോട്: സിവില്‍ സ്റ്റേഷനിലെ വിവിധ ബ്ളോക്കുകളിലെ പൊതുശൗചാലയങ്ങള്‍ ഉള്‍പ്പെടെ ഓഫിസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കും. ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഓഫിസ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പ്രവൃത്തി സമയത്തിനുശേഷം പൊതുശൗചാലയങ്ങള്‍ അടച്ചുപൂട്ടും. വൃത്തിഹീനമായ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനും അതിന് സാധിക്കാത്തവിധം മോശമായവ ഉപേക്ഷിക്കുന്നതിനും തീരുമാനമായി. പൊതുശൗചാലയങ്ങളുടെ സമീപത്തുള്ള ഓഫിസുകള്‍ക്കായിരിക്കും അതിന്‍െറ ചുമതല. ഇവയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട ഓഫിസുകളിലെ ജീവനക്കാരെ ചുമതലപ്പെടുത്തും. ഓഫിസുകള്‍ക്ക് പുറമെ പൊതുശൗചാലയങ്ങളാണ് വൃത്തിഹീനമായത്. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത്വകുപ്പ് കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഫിസുകളും ശൗചാലയങ്ങളും അടച്ചുറപ്പുള്ളതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം വി.പി. മുരളീധരന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ ഓഫിസ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story